അനുപമ പരമേശ്വരന്റെ ഫോട്ടോ ഏറ്റെടുത്ത് ആരാധകര്‍.

പ്രേമം എന്ന ഒറ്റ സിനിമയിലൂടെ മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് അനുപമ പരമേശ്വരൻ. മലയാളത്തില്‍ തുടര്‍ച്ചയായി സിനിമകള്‍ ചെയ്‍തില്ലെങ്കിലും അന്യഭാഷകളില്‍ സജീവമാണ് അനുപമ പരമേശ്വരൻ. അനുപമ പരമേശ്വരന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ നൃത്തച്ചുവടുകളുടെ പോസില്‍ നില്‍ക്കുന്ന അനുപമ പരമേശ്വരന്റെ ഫോട്ടോയാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. അനുപമ പരമേശ്വരൻ തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്. ആരാധകര്‍ ഫോട്ടോയ്‍ക്ക് കമന്റുകളുമായി എത്തിയിരിക്കുന്നുമുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സമാധാനം കണ്ടെത്തൂവെന്ന സൂചനയോടെയുള്ള എഴുത്തോടെയാണ് അനുപമ പരമേശ്വരൻ ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്. നൃത്തം ചെയ്യുന്ന പോസാണ് ഫോട്ടോയിലുള്ളത്. ഫോട്ടോ മനോഹരമാണെന്ന് ആരാധകര്‍ പറയുന്നു. ഒട്ടേറെ പേരാണ് ലൈക്ക് ചെയ്‍തിരിക്കുന്നത്. എവിടെവെച്ചാണ് ഫോട്ടോ എടുത്തിരിക്കുന്നത് എന്ന് അനുപമ പരമേശ്വരൻ വ്യക്തമാക്കിയിട്ടില്ല. എങ്കിലും കഴിഞ്ഞ ദിവസം ഷെയര്‍ ചെയ്‍ത ഫോട്ടോയ്‍ക്ക് ആറ് ലക്ഷത്തില്‍ അധികം പേരാണ് ലൈക്ക് ചെയ്‍തിരിക്കുന്നത്.

മണിയറയിലെ അശോകൻ ആണ് അനുപമ പരമേശ്വരൻ നായികയായി ഏറ്റവും ഒടുവില്‍ എത്തിയ ചിത്രം.

ആര്‍ജെ ഷാൻ സംവിധാനം ചെയ്യുന്ന ഒരു ഹ്രസ്വ ചിത്രത്തിലും അനുപമ പരമേശ്വരൻ നായികയാകുന്നുണ്ട്.