താരദമ്പതിമാരായ അനുഷ്‍ക ശര്‍മ്മയും വിരാട് കോലിയും വീണ്ടും ഒന്നിച്ച് അഭിനയിക്കുന്നു.

രാജ്യത്ത് ഏറ്റവും കൂടുതല്‍ ആരാധകരുള്ള സെലിബ്രിറ്റി ദമ്പതിമാരാണ് അനുഷ്‍ക ശര്‍മ്മയും വിരാട് കോലിയും. ആരാധകര്‍ക്കായി അനുഷ്‍ക ശര്‍മ്മയും വിരാട് കോലിയും എപ്പോഴും വിശേഷങ്ങള്‍ പങ്കവയ്‍ക്കാറുണ്ട്. ഇരുവരുടെയും ഫോട്ടോകള്‍ വൈറലാകാറുമുണ്ട്. ചടങ്ങുകള്‍ക്കും മറ്റും ഒന്നിച്ച് പങ്കെടുക്കാനാണ് ഇരുവരും എന്നും ശ്രമിക്കാറുള്ളത്. ജീവിതത്തിലെ ഇവരുടെ കെമിസ്ട്രി വീണ്ടും സ്‍ക്രീനിലേക്ക് എത്തുകയാണ്. ഒരു പരസ്യ ചിത്രത്തിനാണ് ഇരുവരും ഒന്നിക്കുന്നത്.

Add Asianetnews as a Preferred SourcegooglePreferred

അഭിഷേക് വര്‍മ്മൻ ആണ് ഇരുവരെയും ഒന്നിച്ച് പരസ്യ ചിത്രത്തില്‍ അഭിനയിപ്പിക്കുന്നത്. ഷൂട്ടിംഗിനിടിയിലെ ഇരുവരുടെയും ഫോട്ടോകള്‍ ഓണ്‍ലൈനില്‍ പ്രചരിക്കുന്നുണ്ട്. ഇരുവരും ഇതിനു മുമ്പും നിരവധി പരസ്യ ചിത്രങ്ങളില്‍ ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. എന്തായാലും താരദമ്പതിമാരുടെ ആരാധകര്‍ പരസ്യ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ്. എന്തിന്റെ പരസ്യത്തിലാണ് ഇരുവരും അഭിനയിക്കുന്നത് എന്ന് വ്യക്തമല്ല.