Asianet News MalayalamAsianet News Malayalam

പട്ടാള ഉദ്യോഗസ്ഥനായി നാഗ ചൈതന്യ, പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു

നാഗ ചൈതന്യയും വെങ്കടേഷും ഒന്നിക്കുന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു.

Army Look of Naga Chaitanya from Venky Mama
Author
Hyderabad, First Published Oct 26, 2019, 7:06 PM IST

നാഗ ചൈതന്യയും വെങ്കടേഷും ഒന്നിക്കുന്ന സിനിമയാണ് വെങ്കി മാമ. ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു.  പായല്‍ രാജ്‍പുത് ആണ് ചിത്രത്തിലെ നായിക.  കെ എസ് രവിന്ദ്രയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. തമൻ സംഗീത സംവിധാനവും നിര്‍വഹിക്കുന്നത്.

ചിത്രത്തില്‍ നാഗചൈതന്യ പട്ടാളക്കാരനായിട്ടാണ് അഭിനയിക്കുന്നത്. മികച്ച ഒരു ഫാമിലി എന്റര്‍ടെയ്‍നാറായിരിക്കും ചിത്രമെന്നാണ് നേരത്തെ പുറത്തുവന്ന, ചിത്രത്തിന്റെ വീഡിയോ രംഗങ്ങള്‍ സൂചിപ്പിക്കുന്നത്. റാമോജി ഫിലിം സിറ്റിയിലാണ് ചിത്രത്തിന്റെ പ്രധാന ഭാഗങ്ങള്‍ ചിത്രീകരിച്ചത്. പ്രസാദ് മുരേല്ലയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്.

Follow Us:
Download App:
  • android
  • ios