ഫോട്ടോഷൂട്ടിന് ക്യാപ്ഷൻ വ്യാജ വാര്‍ത്തകള്‍ക്ക് എതിരെയുള്ള താക്കീത്.

മോഡലെന്ന നിലയിലും നടിയെന്ന നിലയിലും ശ്രദ്ധേയയാണ് അമേയ. സിനിമയ്‍ക്ക് പുറത്തെ വിശേഷങ്ങളും അമേയ പങ്കുവയ്ക്കാറുണ്ട്. അമേയയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപോഴിതാ ഒരു ഫോട്ടോഷൂട്ടിന് അമേയ എഴുതിയ ക്യാപ്ഷനാണ് ശ്രദ്ധേയമാകുന്നത്.

ഇപോഴത്തെ അവസ്ഥയെ കുറിച്ചാണ് അമേയ ക്യാപ്ഷനില്‍ പറയുന്നത്. കൊവിഡിനെക്കുറിച്ച് ഫേക്ക് ന്യൂസുകൾ പ്രചരിപ്പിക്കുന്നവരുണ്ട്. വ്യാജമരുന്നുകളും. പണതട്ടിപ്പും നടത്തുന്നവരുണ്ടെന്ന് അമേയ പറയുന്നു. തന്റെ ഫോട്ടോകളും അമേയ ഷെയര്‍ ചെയ്‍തിരിക്കുന്നു. വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവരെ കായികമായും നിയമപരമായും നേരിടുമെന്നും അമേയ പറയുന്നു. 

അതിനി ഇൻസ്റ്റാഗ്രാമിൽ ഇരുന്ന് ഇൻബോക്സിൽ പറയുന്നവരായാലും, വാട്‍സ്ആപ്പിൽവന്ന് ഫോർവേർഡിൽ പറയുന്നവരായാലും എന്നാണ് അമേയ എഴുതിയിരിക്കുന്നത്.

മമ്മൂട്ടി നായകനായ ദ പ്രീസ്റ്റിലാണ് അമേയ ഏറ്റവും ഒടുവില്‍ അഭിനയിച്ചത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona