ആൻഡ്രിയ ഇപോള്‍ ഹോം ക്വാറന്റൈനിലാണ്.

നടി ആൻഡ്രിയ ജെര്‍മിയയ്‍ക്ക് കൊവിഡ് പൊസീറ്റീവ്. ഇപോള്‍ ഹോം ക്വാറന്റൈനിലാണ് ആൻഡ്രിയ. ആൻഡ്രിയ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. എല്ലാവരും അതീവ ജാഗ്രത കൈക്കൊള്ളണമെന്നും ആന്‍ഡ്രിയ പറയുന്നു.

പ്രിയപ്പെട്ടവരെ കഴിഞ്ഞയാഴ്‌‍ച കോവിഡ് പോസിറ്റീവായി. എന്ന പരിചരിച്ച സുഹൃത്തുകള്‍ക്കും കുടുംബാഗംങ്ങള്‍ക്കും നന്ദി. ഇപ്പോഴും ക്വാറന്റീനിലാണ്. പക്ഷേ വളരെ പെട്ടെന്നുതന്നെ സുഖം പ്രാപിച്ചു വരുന്നുവെന്നും ആൻഡ്രിയ എഴുതുന്നു. 

നമ്മുടെ രാജ്യം കൊവിഡിന്റെ മോശം അവസ്ഥയിലൂടെയാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത് എന്നും ആൻഡ്രിയ പറയുന്നു.

എല്ലാവരോടും സുരക്ഷിതരായിരിക്കാനും ആൻഡ്രിയ ആവശ്യപ്പെടുന്നു.