മലയാളത്തിന്റെ പ്രിയപ്പെട്ട നടി അനുശ്രീയുടെ ജന്മദിനമാണ് എന്ന് കരുതി ഒട്ടേറെ പേര്‍ ആശംസകള്‍ അറിയിച്ചിരുന്നു. എന്നാല്‍ തന്റെ ജന്മദിനം അല്ല ഇന്ന് എന്ന് വ്യക്തമാക്കി രംഗത്ത് എത്തിയിരിക്കുകയാണ് അനുശ്രീ.

ഒരുപാട് പേര്‍ ജന്മദിനാശംസകള്‍ നേര്‍ന്നു. ജൂലൈ 30 ആണ് എന്റെ ജന്മദിനം എന്ന് കരുതിയിട്ട്. എല്ലാവരുടെയും സ്‍നേഹത്തിന് നന്ദി. പക്ഷേ ഒക്ടോബര്‍ 24ന് എനിക്ക് ആശംസ നേരണം. പ്രിയപ്പെട്ട ഗൂഗിള്‍ എന്റെ കൃത്യമായ ജന്മദിനം രേഖപ്പെടുത്തണം എന്നും അനുശ്രീ തന്നെ എഴുതിയിരിക്കുന്നു. എന്തായാലും ശരിക്കുള്ള ജന്മദിനത്തില്‍ ആശംസകള്‍ നേരാനാകും ഇനി ആരാധകരും സുഹൃത്തുക്കളും കാത്തിരിക്കുക.