Asianet News MalayalamAsianet News Malayalam

തന്‍റെ പേരിലുള്ള വ്യാജ അക്കൗണ്ടിലൂടെ പണംചോദിക്കല്‍; മുന്നറിയിപ്പുമായി അരുണ്‍ ഗോപി

വ്യാജ അക്കൗണ്ടിൽ നിന്നും പണം ആവശ്യപ്പെട്ടുള്ള ചാറ്റുകളുടെ സ്ക്രീൻഷോട്ടുകളും അരുൺ ​ഗോപി പങ്കുവെച്ചിട്ടുണ്ട്.

artist arun gopy post about fake facebook account
Author
Kochi, First Published Jul 3, 2021, 5:13 PM IST

ന്റെ പേരിലുള്ള വ്യാജ ഫേസ്ബുക്ക് അക്കൗണ്ടിനെതിരെ സംവിധായകൻ അരുൺ ​ഗോപി. തനിക്ക് സ്വന്തമായി ഒരു വെരിഫൈഡ് അക്കൗണ്ട് മാത്രമേ ഉള്ളു. തന്റെ പേരിൽ പണം വാങ്ങുന്ന ഈ വ്യാജനെ സൂക്ഷിക്കണം എന്നും അരുൺ പറഞ്ഞു.

"ഇതാ ഒരു അപരൻ..!! ശ്രദ്ധിക്കുക!! എനിക്ക് വെരിഫൈഡ് ആയ ഒരു അക്കൗണ്ട് ഉണ്ട് മറ്റൊന്നും എന്റേതല്ല !! ദയവായി ശ്രദ്ധിക്കുക !! എനിക്ക് വേണ്ടി കാശ് ചോദിയ്ക്കാൻ വേറൊരു തെണ്ടിയുടെ ആവശ്യമില്ല", എന്നാണ് സംവിധായകൻ കുറിച്ചത്. വ്യാജ അക്കൗണ്ടിൽ നിന്നും പണം ആവശ്യപ്പെട്ടുള്ള ചാറ്റുകളുടെ സ്ക്രീൻഷോട്ടുകളും അരുൺ ​ഗോപി പങ്കുവെച്ചിട്ടുണ്ട്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios