ചിത്രത്തില്‍ തെലുങ്കു താരം ഡിംപിള്‍ ഹയതിയാണ് നായിക.
വിശാലിനെ നായകനാക്കി ശരവണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വില്ലന്‍ വേഷം കൈകാര്യം ചെയ്യുന്നത് ബാബുരാജ് ആണെന്ന വാർത്തകൾ നേരത്തെ പുറത്തുവന്നിരുന്നു. ഹൈദരാബാദിൽ വച്ചായിരുന്നു ചിത്രീകരണം. ഇപ്പോഴിതാ ഹൈദരാബാദിലെ ഷൂട്ടിങ്ങ് അവസാനിച്ച വിവരം അറിയിച്ചിരിക്കുകയാണ് ബാബുരാജ്. ഇനി ചിത്രീകരണം ചെന്നൈയില്‍ വെച്ചാണെന്നും ബാബുരാജ് കുറിച്ചു. വിശാലിനൊപ്പം സെറ്റില്‍ നിന്നുള്ള ചിത്രം പങ്കുവെച്ചാണ് ബാബുരാജ് ഇക്കാര്യം അറിയിച്ചത്.
വിശാലിന്റെ 31മത്തെ ചിത്രമാണിത്. ഏതാനും ദിവസങ്ങൾക്ക് മുമ്പ് ഇരുവരും തമ്മിലുള്ള സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെ വിശാലിന് പരിക്കേറ്റിരുന്നു. ആക്ഷൻ രംഗം ചിത്രീകരിക്കുന്നതിനിടെ താരത്തിന്റെ തോളിന് പരുക്കേൽക്കുകയായിരുന്നു.
Read Also: ബാബുരാജുമായി ആക്ഷൻ രംഗം; നടൻ വിശാലിന് പരുക്ക്; വീഡിയോ
ചിത്രത്തില്‍ തെലുങ്കു താരം ഡിംപിള്‍ ഹയതിയാണ് നായിക. ഏപ്രിലിലാണ് ചിത്രം പ്രഖ്യാപിച്ചത്. റാമൂജി റാവു ഫിലിം സിറ്റിയാണ് പ്രധാന ലൊക്കേഷന്‍. ഇതിന് മുമ്പ് അജിത്ത് നായകനായ ‘ജന’യിലും വിക്രം നായകനായ ‘സ്‌കെച്ചുമാണ് ബാബുരാജ് അഭിനയിച്ച തമിഴ് ചിത്രങ്ങള്‍.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
