Asianet News MalayalamAsianet News Malayalam

'വണ്‍ ആൻഡ് ഓണ്‍ലി മോഹൻലാല്‍', ജന്മദിന ആശംസയുമായി ഭാവന

മോഹൻലാലിന് ജന്മദിന ആശംസയുമായി ഭാവന.

Artist Bhavana wish Mohanlal
Author
Kochi, First Published May 21, 2021, 1:59 PM IST

മലയാളത്തിന്റെ പ്രിയപ്പെട്ട നടൻ മോഹൻലാലിന്റെ അറുപത്തിയൊന്നാം ജന്മദിനമാണ് ഇന്ന്. മമ്മൂട്ടി മുതല്‍ യുവ താരങ്ങള്‍ വരെ മോഹൻലാലിന് ആശംസയുമായി എത്തിയിരിക്കുകയാണ്. മോഹൻലാലിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകുന്നു. ഇപോഴിതാ നടി ഭാവനയും മോഹൻലാലിന് ജന്മദിന ആശംസകള്‍ നേര്‍ന്ന് രംഗത്ത് എത്തിയിരിക്കുന്നത്.

വണ്‍ ആൻഡ് ഓണ്‍ലി മോഹൻലാല്‍, സന്തോഷകരമായ ജന്മദിന ആശംസകള്‍ എന്നാണ് ഭാവന എഴുതിയിരിക്കുന്നത്. മോഹൻലാലിന്റെ ഫോട്ടോയും ഇൻസ്റ്റാഗ്രാം സ്റ്റോറിയാക്കി മാറ്റിയിരിക്കുന്നു. ഒട്ടേറെ പേരാണ് കമന്റുകളുമായും രംഗത്ത് എത്തുന്നത്. മോഹൻലാലും ഭാവനയും നരൻ അടക്കമുള്ള സിനിമകളില്‍ ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്.

നരന് പുറമേ മരുഭൂമിയും ഒട്ടകവും പി മാധവൻ നായരും ഛോട്ടാ മംബൈ തുടങ്ങിയ സിനിമകളിലാണ് മോഹൻലാലിനൊപ്പം കേന്ദ്ര കഥാപാത്രമായി ഭാവനയും അഭിനയിച്ചിട്ടുള്ളത്.

ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസ് എന്ന സിനിമയുടെ തിരക്കിലാണ് ഇപ്പോള്‍ മോഹൻലാല്‍.

Follow Us:
Download App:
  • android
  • ios