'സ്വയം സ്‍നേഹിക്കണം'- ഉപദേശം നല്‍കുന്നത് നടി ഭൂമിക ചൗളയാണ്. സ്വന്തം കാര്യത്തിനും സമയം കണ്ടെത്തണമെന്നാണ് ഭൂമിക ചൗള പറയുന്നത്. സ്വന്തം ഫോട്ടോയും ഭൂമിക ചൗള ഷെയര്‍ ചെയ്‍തിട്ടുണ്ട്. തിരക്കുപിടിച്ച ലോകത്ത് തനിക്ക് വേണ്ടിയും ജീവിക്കണം എന്നാണ് ഭൂമിക പറയുന്നത് എന്ന് ആരാധകര്‍ കണ്ടെത്തുന്നു. ഭൂമിക ചൗളയുടെ ക്യാപ്ഷൻ എന്തായാലും ശ്രദ്ധേയമായിരിക്കുകയാണ്. മോഹൻലാലിന്റെ നായികയായി ഭ്രമരത്തില്‍ അഭിനയിച്ച നടിയാണ് ഭൂമിക.

മഞ്ഞ ടീഷര്‍ട്ടണിഞ്ഞിട്ടുള്ള തന്റെ ഫോട്ടോയാണ് ഭൂമിക ഷെയര്‍ ചെയ്‍തിട്ടുള്ളത്. സ്വയം സ്‍നേഹിക്കുക.  നിങ്ങള്‍ മറ്റുള്ളവരെ സ്‍നേഹിക്കുന്നതുപോലെ. സ്വന്തം കാര്യത്തിനു വേണ്ടിയും സമയം കണ്ടെത്തുക, പ്രാര്‍ഥിക്കാൻ, പഠിക്കാൻ എന്നുമാണ് ക്യാപ്ഷൻ. ഭൂമികയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഭൂമികയുടെ പുതിയ ഫോട്ടോയും ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു.

യുവകുഡു എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് ഭൂമിക വെള്ളിത്തിരയിലെത്തുന്നത്.

ബദ്രി എന്ന വിജയ് ചിത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി. തമിഴിലും തെലുങ്കിലും ആയി ഒട്ടേറെ ഹിറ്റുകളുടെ ഭാഗമായി. ഹിന്ദി സിനിമയിലും ഭൂമിക അഭിനയിച്ചിട്ടുണ്ട്. ധോണിയായി സുശാന്ത് അഭിനയിച്ച ചിത്രത്തില്‍ സഹോദരിയുടെ വേഷമായിരുന്നു ഭൂമികയ്‍ക്ക്.