Asianet News MalayalamAsianet News Malayalam

നമ്മുടെ ആരോഗ്യം അവരുടെ കൈകളിൽ; ഡോക്ടര്‍മാര്‍ക്കെതിരെയുള്ള ആക്രമണങ്ങൾക്കെതിരെ ദുൽഖർ

നേരത്തെ നടൻ ടൊവിനോ, മമ്മൂട്ടി, മോഹൻലാൽ, പൃഥ്വിരാജ് അടക്കമുള്ളവർ ഡോക്ടർമാർക്ക് പിന്തുണയുമായി എത്തിയിരുന്നു. 

artist dulquer salmaan response for attack against in doctors
Author
Kochi, First Published Jun 9, 2021, 4:44 PM IST

ഡോക്ടര്‍മാര്‍ക്കെതിരായ അതിക്രമങ്ങള്‍ക്കെതിരെ ബോധവത്കരണവുമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ആരംഭിച്ച ക്യാമ്പയിന് പിന്തുണയുമായി നടൻ ദുൽഖർ സൽമാൻ. ‘ഡോക്ടര്‍മാര്‍ക്കെതിരെയുള്ള ആക്രമണം അവസാനിപ്പിക്കു. നമ്മുടെ ജീവനും ആരോഗ്യവും അവരുടെ കൈകളിലാണ്’ എന്ന പോസ്റ്റർ പങ്കുവെച്ചുകൊണ്ടാണ് ദുൽഖർ പ്രതികരിച്ചിരിക്കുന്നത്. 

മുന്നണി പോരാളികളായ ഡോക്ടർമാർക്ക് എതിരെ ആക്രമണങ്ങള്‍ നടക്കുന്നുവെന്ന വാർത്തകൾ രാജ്യത്തിന്റെ പല ഭാഗങ്ങളിൽ നിന്നും വന്നുകൊണ്ടിരിക്കുകയാണ്. ഈ അവസരത്തിലാണ് സിനിമാ താരങ്ങൾ അടക്കമുള്ളവർ രം​ഗത്തെത്തിയിരിക്കുന്നത്. 

നേരത്തെ നടൻ ടൊവിനോ, മമ്മൂട്ടി, മോഹൻലാൽ, പൃഥ്വിരാജ് അടക്കമുള്ളവർ ഡോക്ടർമാർക്ക് പിന്തുണയുമായി എത്തിയിരുന്നു. "അവരാണ് നമ്മുടെ സൈന്യം. നമുക്ക് ഒരു യുദ്ധം ജയിക്കാനുമുണ്ട്. ഡോക്ടര്‍മാര്‍ക്കെതിരായ അതിക്രമം അവസാനിപ്പിക്കുക", പോസ്റ്റര്‍ പങ്കുവച്ചുകൊണ്ട് പൃഥ്വിരാജ് കുറിച്ചു. "കൊവിഡ് എന്ന മഹാമാരിക്കെതിരെ കഴിഞ്ഞ ഒന്നര വർഷത്തോളമായി പോരാടിക്കൊണ്ടിരിക്കുന്നവരാണ് നമ്മൾ എല്ലാവരും. ഈ യുദ്ധത്തിലെ മുന്നണി പോരാളികളാണ് ഡോക്ടർമാർ അടങ്ങുന്ന ആരോഗ്യപ്രവർത്തകർ. വളരെ ദുഷ്‍കരമായ ലോക്ക്ഡൗണ്‍ സമയങ്ങളിൽ നമ്മൾ എല്ലാവരും വീടുകളിൽ സുരക്ഷിതരായി ഇരിക്കുവാന്‍  ജീവൻ പോലും പണയം വെച്ച് അഹോരാത്രം പ്രവർത്തിക്കുന്ന ഡോക്ടർമാർക്കെതിരെയും ആശുപത്രികൾക്കെതിരെയുമുള്ള അതിക്രമങ്ങൾ അങ്ങേയറ്റം അപലപനീയമാണ്", എന്നാണ് മോഹന്‍ലാല്‍ കുറിച്ചത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios