കടല്‍തീരത്തു നിന്നുള്ള ഫോട്ടോ പങ്കുവെച്ച് ജയസൂര്യ.

മലയാളത്തിന്റെ ഏറ്റവും പ്രിയപ്പെട്ട നടനാണ് ജയസൂര്യ. വേഷ വൈവിധ്യങ്ങള്‍ കൊണ്ട് അമ്പരിപ്പിക്കുന്ന നടൻ. ജയസൂര്യയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപോഴിതാ ഭാര്യക്ക് ഒപ്പമുള്ള ജയസൂര്യയുടെ ഫോട്ടോയാണ് ചര്‍ച്ചയാകുന്നത്.

കടല്‍ തീരത്തുനിന്നുള്ള ഫോട്ടോയാണ് ജയസൂര്യ പങ്കുവെച്ചിരിക്കുന്നത്. ഭാര്യയും തിരകളും എന്നാണ് ജയസൂര്യ ഫോട്ടോയ്‍ക്ക് ക്യാപ്ഷൻ എഴുതിയിരിക്കുന്നത്. ഒട്ടേറെ പേരാണ് ഫോട്ടോയ്‍ക്ക് കമന്റുകളുമായി എത്തിയിരിക്കുന്നത്. വസ്‍ത്രാലാങ്കാര മേഖലയില്‍ കഴിവുതെളിയിച്ച ആളാണ് ജയസൂര്യയുടെ ഭാര്യ സരിത.

ഈശോ എന്ന ജയസൂര്യ സിനിമയുടെ പേര് മാറ്റണമെന്ന് ആവശ്യപ്പെട്ട് ചില ക്രൈസ്‍തവ സംഘടനകള്‍ രംഗത്ത് എത്തിയത് വിവാദമായിട്ടുണ്ട്.

രഞ്‍ജിത് ശങ്കര്‍ സംവിധാനം ചെയ്‍ത സണ്ണി എന്ന സിനിമയാണ് ജയസൂര്യയുടേതായി ഉടൻ പ്രദര്‍ശനത്തിന് എത്താനുള്ളത്.


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.