തെന്നിന്ത്യയില്‍ ഒട്ടേറെ ആരാധകരുള്ള നടിയാണ് ഖുശ്‍ബു. രാഷ്‍ട്രീയത്തിലേക്ക് എത്തിയെങ്കിലും ഖുശ്‍ബുവിന് ആരാധകര്‍ കുറവല്ല. ഖുശ്‍ബുവിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ ഖുശ്‍ബുവിന്റെ പുതിയ ഫോട്ടോയും കുറിപ്പുമാണ് ചര്‍ച്ചയാകുന്നത്. ഖുശ്‍ബു തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്. മകള്‍ അവന്തിക ജനിച്ചതിനെ കുറിച്ചാണ് ഖുശ്‍ബു പറയുന്നത്.

ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷം. കുഞ്ഞിനെ ആദ്യമായി ചേര്‍ത്ത് എടുത്തിരിക്കുമ്പോഴുള്ള അനുഭവം വാക്കുകളില്‍ വിവരിക്കാനികില്ല. അവന്തിക എന്റെ കുഞ്ഞ്. എല്ലാവരും വളരുകയും വളരെ ദൂരെ ആകുകയും ചെയ്‍തു ഇപ്പോള്‍. സ്വന്തമായി പറക്കാനും സ്വപ്‍നം കാണുന്ന കാര്യങ്ങള്‍ നേടാനും അവര്‍ക്കിപ്പോഴാകുമെന്നും ഖുശ്‍ബു പറയുന്നു. കുഞ്ഞിനും ഭര്‍ത്താവ് സുന്ദര്‍ സിക്കും ഒപ്പമുള്ള ഫോട്ടോയും ഖുശ്‍ബു ഷെയര്‍ ചെയ്‍തിരിക്കുന്നു.

നീയില്ലെങ്കില്‍ എന്റെ ജീവിതം അര്‍ഥരഹിതമായേനെ എന്ന ക്യാപ്ഷനോടെ ഖുശ്‍ബു ഭര്‍ത്താവ് സുന്ദര്‍ സിക്കൊപ്പം നില്‍ക്കുന്ന ഫോട്ടോ പങ്കുവെച്ചത് ആരാധകര്‍ ഏറ്റെടുത്തിരുന്നു.

അടുത്തിടെയാണ് ഖുശ്‍ബു കോണ്‍ഗ്രസ് വിട്ട് ബിജെപിയിലേക്ക് എത്തിയത്.