പൂര്‍ണിമയ്‍ക്കും സുഹാസിനിക്കും ഒപ്പമുള്ള ഫോട്ടോ പങ്കുവെച്ച് ഖുശ്‍ബു.
തെന്നിന്ത്യയില്‍ എണ്‍പതുകളില്‍ നിരവധി ചിത്രങ്ങളില്‍ നായികമാരായിരുന്നവരാണ് ഖുശ്‍ബുവും സുഹാസിനിയും പൂര്‍ണിമയും. എല്ലാ വര്‍ഷവും ഇവര്‍ ഒത്തുകൂടി സൗഹൃദം ആഘോഷിക്കാറുമുണ്ട്. എത്ര തിരക്കുകള്‍ ഉണ്ടെങ്കിലും അതൊക്കെ മാറ്റിവെച്ച് ഒത്തുകൂടാൻ ശ്രമിക്കുന്നവരാണ് ഇവര്‍. ഇപോഴിതാ സുഹാസിനിക്കും പൂര്‍ണിമയ്‍ക്കുമൊപ്പമുള്ള ഫോട്ടോ പങ്കുവെച്ചിരിക്കുകയാണ് ഖുശ്‍ബു.
സാമൂഹ്യമാധ്യമത്തില്‍ അടുത്തിടെ സജീവമായി ഇടപെടുന്ന താരമാണ് ഖുശ്‍ബു. സുഹൃത്തുക്കളെ കണ്ടുമുട്ടിയതിന്റെ സന്തോഷം പങ്കുവയ്‍ക്കുകയാണ് ഖുശ്‍ബു. സുഹാസിനിക്കും പൂര്‍ണിമയ്ക്കും ഒപ്പമുള്ള ഫോട്ടോയും ഒരു പങ്കുവെച്ചിരിക്കുന്നു. 'വിവാഹ സീസണ്‍' എന്ന് ഫോട്ടോയ്‍ക്ക് ക്യാപ്ഷനായി എഴുതിയിരിക്കുകയും ചെയ്‍തിരിക്കുന്നു ഖുശ്‍ബു.
ഖുശ്‍ബുവും പൂര്‍ണിമയും സിനിമകളില്‍ അത്ര സജീവമല്ലെങ്കിലും സുഹാസിനി അഭിനയതിരക്കുകളിലാണ്.
കോണ്‍ഗ്രസ് വിട്ട ഖുശ്‍ബു ബിജെപി പ്രവര്‍ത്തകയായി രാഷ്‍ട്രീയത്തില്‍ സജീവമാണ്.
