Asianet News MalayalamAsianet News Malayalam

നാല് വര്‍ഷങ്ങളുടെ ഇടവേള കഴിഞ്ഞ് 'ഷേണോയ്‍സ് വീണ്ടും തുറന്നു, നവീകരിച്ച തിയറ്ററില്‍ സ്വന്തം സിനിമ കണ്ട് ലെന!

നവീകരിച്ച തിയറ്ററില്‍ ആദ്യം തന്റെ സിനിമ കണ്ടതിന്റെ സന്തോഷത്തില്‍  ലെന.

Artist Lena share her video
Author
Kochi, First Published Feb 12, 2021, 3:33 PM IST

മലയാളത്തിന്റെ പ്രിയപ്പെട്ട നടിയാണ് ലെന. ഒരിടവേള കഴിഞ്ഞ് തിയറ്ററില്‍ എത്തിയതിന്റെ സന്തോഷം പങ്കുവയ്‍ക്കുകയാണ് ലെന. തിയറ്ററില്‍ നിന്നുള്ള വീഡിയോയും ഷെയര്‍ ചെയ്‍തിട്ടുണ്ട്. എറണാകുളത്തെ ശ്രദ്ധേയമായ ഷേണോയ്സ്‍ തിയറ്ററില്‍ ആണ് ലെന സിനിമ കണ്ടത്. സിനിമ കാണാനായി ഒരു മണിക്കൂര്‍ നേരത്തെ എത്തിയതായി ലെന പറയുന്നു. താൻ തന്നെ അഭിനയിച്ച സിനിമ കാണാനാണ് ലെന എത്തിയത്.

നാല് വര്‍ഷത്തിന് ശേഷമാണ് ഷേണോയ്‍സ് തുറന്നിരിക്കുന്നത്. നവീകരിച്ച തിയറ്ററിലെ ആദ്യ ചിത്രമായി എത്തിയത് ലെനയും പ്രധാന കഥാപാത്രമായി അഭിനയിച്ച സാജൻ ബേക്കറി സിൻസ് 1962 ആണ്. താൻ അഭിനയിച്ച സിനിമ കാണാൻ എത്തിയതിന്റെ സന്തോഷത്തിലാണ് ലെന. തിയറ്ററില്‍ വീണ്ടും എത്തിയതിന്റെ ആവേശത്തിലാണ് താൻ എന്ന് ലെന പറയുന്നു. തിയറ്ററില്‍ നിന്നുള്ള വീഡിയോയും ലെന ഷെയര്‍ ചെയ്‍തിട്ടുണ്ട്. കൊവിഡ് കാലത്തെ ബുദ്ധിമുട്ടുകള്‍ മറികടന്ന് വിജയ്‍യുടെ മാസ്റ്റര്‍ ആയിരുന്നു ഇന്ത്യയിലെ തിയറ്ററുകളില്‍ ആദ്യം റിലീസ് ചെയ്‍തത്.

സാജൻ ബേക്കറി സിൻസ് 1962ല്‍ അജു വര്‍ഗീസ് ആണ് നായകൻ.

ചിത്രത്തില്‍ ഏറെ അഭിനയപ്രാധാന്യമുള്ള കഥാപാത്രമാണ് ലെനയ്‍ക്ക്.

Follow Us:
Download App:
  • android
  • ios