കൊവിഡ് 19ന് എതിരെയുള്ള പ്രതിരോധത്തിലാണ് രാജ്യം. കൊവിഡ് 19ന്റെ വ്യാപനം തടയുന്നതിനായി ലോക്ക് ഡൗണിലുമാണ് രാജ്യം. അതിന്റെ ബുദ്ധിമുട്ടുകളുമുണ്ട്. എന്നാല്‍ ലോക്ക് ഡൗണ്‍
 കാലം ക്രിയാത്മകമായി വിനിയോഗിക്കുന്നവരുമുണ്ട്. ലോക്ക് ഡൗണ്‍ കാലത്ത് ചെയ്‍ത കൃഷിയുടെ ഫോട്ടോയാണ് ബാലതാരം മീനാക്ഷി ഷെയര്‍ ചെയ്‍തിരിക്കുന്നത്.

എന്റെ കുഞ്ഞ് അടുക്കളത്തോട്ടത്തിലെ ഒരു ലോക്ക് ഡൗണ്‍ വിളവെടുപ്പ്. ഇന്നത്തെ വിളവെടുപ്പ് ഞാനായിരുന്നുവെന്ന് മീനാക്ഷി എഴുതുന്നു. ഒട്ടേറെ ആരാധകരാണ് ഫോട്ടോയ്‍ക്ക് കമന്റുകളുമായി രംഗത്ത് എത്തുന്നത്. രസമുള്ള പരിപാടി തന്നെയെന്നും ചിരിയോടെ മീനാക്ഷി പറയുന്നുണ്ട്. എന്തായാലും ലോക്ക് ഡൗണ്‍ കാലത്തെ കൃഷി സന്തോഷം തരുന്നത് തന്നെയെന്ന കാര്യത്തില്‍ തര്‍ക്കമില്ല.