Asianet News MalayalamAsianet News Malayalam

‘അദ്ദേഹത്തിന്റെ വേർപാടിന്റെ വേദന വാക്കുകളിൽ ഒതുങ്ങില്ല’; പി കെ വാര്യരുടെ വിയോഗത്തിൽ മോഹൻലാൽ

രാജ്യത്തെ ഏറ്റവും പ്രശസ്തമായ ആയുർവേദ ചികിത്സാ സ്ഥാപനമായ കോട്ടക്കൽ ആര്യവൈദ്യശാലയുടെ മേധാവിയായിരുന്നു പി.കെ വാര്യർ. 

artist mohanlal remember pk warrier
Author
Kochi, First Published Jul 10, 2021, 4:59 PM IST

യുർവേദ ആചാര്യൻ ഡോ പി കെ വാര്യരുടെ വിയോ​ഗത്തിൽ അനുശോചിച്ച് നടൻ മോഹൻലാൽ. വ്യക്തിപരമായി തനിക്ക് ഏറെ അടുപ്പം ഉണ്ടായിരുന്നു എന്നും അദ്ദേഹത്തിന്റെ വേർപാടിന്റെ വേദന വാക്കുകളിൽ ഒതുങ്ങുന്നതല്ല എന്നും മോഹൻലാൽ പറഞ്ഞു.

"ആയുർവേദ ആചാര്യൻ പദ്മഭൂഷൺ ഡോ: പി.കെ വാര്യരുടെ വിടവാങ്ങൽ ലോകത്തിനു തന്നെ തീരാനഷ്ടമാണ്. നിസ്വാർത്ഥ സേവനത്തിലൂടെ ആതുരസേവനരംഗത്തു തന്നെ മാതൃകയായിരുന്നു അദ്ദേഹം. വ്യക്തിപരമായി ഏറെ അടുപ്പമുണ്ടായിരുന്ന അദ്ദേഹത്തിന്റെ വേർപാടിന്റെ വേദന വാക്കുകളിൽ ഒതുങ്ങില്ല. ആദരാഞ്ജലികൾ", എന്നായിരുന്നു മോഹൻലാലിന്റെ വാക്കുകൾ. 

രാജ്യത്തെ ഏറ്റവും പ്രശസ്തമായ ആയുർവേദ ചികിത്സാ സ്ഥാപനമായ കോട്ടക്കൽ ആര്യവൈദ്യശാലയുടെ മേധാവിയായിരുന്നു പി.കെ വാര്യർ. ജൂൺ എട്ടിനാണ് അദ്ദേഹത്തിൻ്റെ നൂറാം പിറന്നാൾ കഴിഞ്ഞത്. ജന്മദിനം ആഘോഷിക്കുന്ന സമയത്ത് ഡോ.പി.കെ വാര്യർ കൊവിഡ് ബാധിതനായിരുന്നു. പിന്നീട് അദ്ദേഹം കൊവിഡ് മുക്തി നേടിയെങ്കിലും  മൂത്രത്തിലെ അണുബാധയെ തുടർന്ന് വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തെങ്കിലും ശനിയാഴ്ച ഉച്ചയ്ക്ക് 12.25-ഓടെ മരണം സംഭവിക്കുകയായിരുന്നു. 

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios