എടാ വിജയാ എന്ന് വിളിക്കുമ്പോള്‍ എന്താടാ ദാസാ എന്ന മറുപടി മലയാളികള്‍ക്ക് പരിചിതമാണ്. അവരുടെ സൗഹൃദത്തിന്റെ ഓര്‍മകളുമായി ആശംസകള്‍ നേര്‍ന്നിരിക്കുകയാണ് മോഹൻലാല്‍.

സിഐഡി സിനിമകളിലെ കഥാപാത്രങ്ങളാണ് മോഹൻലാലിന്റെ ദാസനും ശ്രീനിവാസന്റെ വിജയനും. പാരവയ്‍ക്കലും അസൂയയുമൊക്കെ ഉണ്ടെങ്കിലും ഇരുവരും മലയാള സിനിമയിലെ വലിയ സുഹൃത്തുക്കളാണ്. വലിയ ഹിറ്റായി മാറിയ കഥാപാത്രങ്ങളാണ്. ലോക സൗഹൃദ ദിനത്തില്‍ അവരുടെ ഓര്‍മ്മകളുമായാണ് മോഹൻലാല്‍ ആശംസ നേര്‍ന്നിരിക്കുന്നത്. ദാസനും വിജയനും എന്നും ആരാധകരുണ്ട്. മോഹൻലാലും ശ്രീനിയും ഇനി ദാസനും വിജയനും ആയി എത്തുമോ എന്ന് ആരാധകര്‍ ചോദിക്കാറുമുണ്ട്.