എത്രയോ ഹിറ്റ് ചിത്രങ്ങളില്‍ ഒന്നിച്ച് അഭിനയിച്ചവരാണ് മോഹൻലാലും ശോഭനയും. ഇരുവരും തമ്മില്‍ ഉള്ള വെള്ളിത്തിരയിലെ കെമിസ്‍ട്രി പ്രേക്ഷകര്‍ക്ക് ഇഷ്‍ടമായിരുന്നു. മോഹൻലാലിന്റെയും ശോഭനയുടെയും സിനിമകള്‍ക്ക് ഇന്നും പ്രേക്ഷകരുണ്ട്. ഇപ്പോഴിതാ മോഹൻലാലിന്റെ ഒരു ഫോട്ടോക്ക് ശോഭന നല്‍കിയ കമന്റ് ആണ് ആരാധകര്‍ ചര്‍ച്ചയാക്കുന്നത്. മോഹൻലാല്‍ തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തത്. ഫേസ്‍ബുക്കിലാണ് ശോഭന മോഹൻലാലിന്റെ ഫോട്ടോയ്‍ക്ക് കമന്റിട്ടത്.

അനീഷ് ഉപാസനയുടെ കണ്‍സെപ്റ്റ് ഫോട്ടോഗ്രാഫിയായിരുന്നു മോഹൻലാല്‍ പങ്കുവെച്ചത്. മനോഹരമായി ചിരിച്ചാണ് മോഹൻലാല്‍ ഫോട്ടോയിലുള്ളത്. മുരളി വേണുവാണ് കോസ്റ്റ്യൂം. കൂള്‍ ലാല്‍ സാര്‍ എന്നാണ് ശോഭന ഫോട്ടോയ്‍ക്ക് കമന്റ് നല്‍കിയത്. വേറിട്ട വേഷത്തിലാണ് മോഹൻലാലിനെ ഫോട്ടോയില്‍ കാണുന്നത്. എന്തായാലും ശോഭനയുടെ കമന്റും ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞിരിക്കുന്നു.

മാമ്പഴക്കാലം എന്ന സിനിമയിലാണ് ശോഭനയും മോഹൻലാലും ഏറ്റവും ഒടുവില്‍ നായികയും നായകനുമായി അഭിനയിച്ചത്.

ഉദയ് കൃഷ്‍ണയുടെ തിരക്കഥയില്‍ ബി ഉണ്ണികൃഷ്‍ണൻ സംവിധാനം ചെയ്യുന്ന നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട് എന്ന സിനിമയിലാണ് മോഹൻലാല്‍ ഇപ്പോള്‍ അഭിനയിക്കുന്നത്.