മലയാളത്തിലെ ഹിറ്റ് ചിത്രങ്ങളില്‍ ഒന്നാണ് ക്ലാസ്‍മേറ്റ്സ്. ചിത്രത്തില്‍ ഒരുമിച്ച് അഭിനയിച്ചവരാണ് ജയസൂര്യയും നരേയ്‍നും. ഇന്നും പ്രേക്ഷകരുള്ള സിനിമയുമാണ് ക്ലാസ്‍മേറ്റ്സ്. ക്ലാസ്‍മേറ്റ്‍സില്‍ അഭിനയിച്ച താരങ്ങളൊക്കെ വലിയ സൗഹൃദത്തിലുമാണ്. ക്ലാസ്‍മേറ്റ്‍സിലെ താരങ്ങള്‍ അവരുടെ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവയ്‍ക്കാറുണ്ട്. ഇപ്പോഴിതാ നരേന്റെ ഒരു ഫോട്ടോയ്‍ക്ക് ജയസൂര്യ നല്‍കിയ കമന്റ് ആണ് ആരാധകര്‍ ചര്‍ച്ചയാക്കുന്നത്.

മകള്‍ തന്മയ്‍ക്കൊപ്പം ചെസ് കളിക്കുന്ന ഫോട്ടോയാണ് നരേയ്‍ൻ പങ്കുവച്ചത്. രസകരമായ ഒരു ക്യാപ്ഷനും നരേയ്‍ൻ എഴുതിയിരുന്നു. ജീവിതത്തിലെന്ന പോലെ ചെസ്സിലും ഓരോ നീക്കവും  എണ്ണുപ്പെടുന്നു, ചെക്ക് മേറ്റ് ആകുന്നതുവരെ എന്നായിരുന്നു നരേൻ ക്യാപ്ഷൻ എഴുതിയത്. നല്ലതായെടാ, പണിയില്ലാതിരിക്കുമ്പോള്‍ ഇങ്ങനെയെങ്കിലും ചെക്ക് കിട്ടുമല്ലോയെന്നായിരുന്നു ജയസൂര്യയുടെ കമന്റ്. കൊവിഡ് 19 കാരണമുള്ള ബുദ്ധിമുട്ടായിരുന്നു ജയസൂര്യ ഉദ്ദേശിച്ചത്. അതേസമയം ജയസൂര്യ അഭിനയിച്ച സൂഫിയും സുജാതയും അടുത്തിടെ റിലീസ് ആയിരുന്നു.