നഴ്‍സിംഗ് പഠന കാലത്തെ രസകരമായ അനുഭവങ്ങള്‍ ഉള്‍ക്കൊള്ളിച്ച് വെബ് സീരിസുമായി നടി പൊന്നമ്മ ബാബുവിന്റെ മകള്‍ പിങ്കി റോബിൻ. ഇരട്ട വേഷത്തിലാണ് പിങ്കി വെബ് സീരിസില്‍ അഭിനയിക്കുന്നത്.

ബാംഗ്ലൂരില്‍ നഴ്‍സിംഗ് പഠിക്കാനെത്തിയ പെണ്‍കുട്ടി ആദ്യ ദിവസങ്ങളില്‍ കോളേജില്‍ നേരിടുന്ന ബുദ്ധിമുട്ടുകളാണ് രസകരമായി പിങ്കി പറയുന്നത്. സൈക്കോ സീനിയറായും ജൂനിയറായ മൊണാലിസയായും പിങ്കി അഭിനയിക്കുന്നു. തമാശയോടുള്ള സംഭാഷണങ്ങളും പിങ്കിയുടെ അഭിനയവുമാണ് വെബ് സീരിസിന്റെ ആകര്‍ഷണം.  പിങ്കി തന്നെയാണ് വെബ് സീരിസിന്റെ ആശയവും ആവിഷ്‍കാരവും നിര്‍വഹിച്ചിരിക്കുന്നത് പിങ്കി തന്നെയാണ്.