മകള്‍ ഗൗരിക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് നടി പ്രവീണ. ഗൗരിയെ ചേര്‍ത്തുപിടിച്ച് നില്‍ക്കുന്ന ഫോട്ടോയും മനോഹരമായ ക്യാപ്ഷനും പ്രവീണ ഷെയര്‍ ചെയ്‍തിട്ടുണ്ട്.

പിറന്നാള്‍ ആശംസകള്‍. നിനക്ക് പത്തൊൻപത് വയസായെന്ന് വിശ്വസിക്കാൻ കഴിയുന്നില്ല. സമയം വളരെ വേഗം പറന്ന് പോവുകയാണ്. ഇങ്ങനെ പോവാതെ എന്നും എന്റെ കുഞ്ഞ് ആയി ഇരിക്കാൻ ഞാൻ ആഗ്രഹിക്കുന്നുവെന്നും പ്രവീണ കുറിപ്പായി എഴുതിയിരിക്കുന്നു. ചെറുപ്പം മുതലെ, ഗൗരി നൃത്തം അഭ്യസിക്കുന്നുണ്ട്.