കുഞ്ഞ് ആരാധികയുടെ, ജന്മദിന ആഘോഷത്തിന്റെ വീഡിയോ പങ്കുവെച്ച് പൃഥ്വിരാജ്.

മലയാളത്തില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള യുവതാരങ്ങളില്‍ ഒരാള്‍ പൃഥ്വിരാജ് ആയിരിക്കും. മലയാളത്തില്‍ മാത്രമല്ല ഹിന്ദിയിലടക്കം പൃഥ്വിരാജിന് ആരാധകരുണ്ട്. പൃഥ്വിരാജിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. പക്ഷേ പൃഥ്വിരാജിന്റെ ഒരു കുഞ്ഞ് ആരാധികയുടെ ജന്മദിനാഘോഷത്തിന്റെ വീഡിയോ ആണ് ഇപ്പോള്‍ ആരാധകര്‍ ചര്‍ച്ചയാക്കുന്നത്. പൃഥ്വിരാജിന്റെ പടമുള്ള കേക്ക് വേണമെന്നാണ് വീഡിയോയില്‍ ആമി എന്ന കുട്ടി പറയുന്നതും അവളടെ അച്ഛൻ വാങ്ങിച്ചുകൊടുക്കുന്നതും."

രാജീവ് മേനോന്റെ മകളാണ് ആമി. കേക്കില്‍ പൃഥ്വിരാജിന്റെ പടം വേണമെന്നാണ് മകള്‍ ആമി അമ്മയുടെ കൈകളില്‍ ഇരുന്ന് ആവശ്യപ്പെടുന്നത്. അച്ഛൻ അത് നിറവേറ്റിക്കൊടുക്കുകയും ചെയ്യുന്നു. പിത്യുവിന്റെ പടമുള്ള കേക്ക് വേണം എന്ന് പറഞ്ഞ് വാശിപിടിക്കുന്ന കുഞ്ഞ് ആമിക്ക് പൃഥ്വിരാജിന്റെ പടമുള്ള വീഡിയോ തന്നെ കിട്ടുന്നുണ്ട്. ചെറുപ്പത്തിലെ ഒരാളുടെ ജീവിതത്തില്‍ പ്രാധാന്യം ലഭിക്കുന്നത് സന്തോഷകരമാണ് എന്നാണ് പൃഥ്വിരാജ് പറയുന്നത്. വീഡിയോ പൃഥ്വിരാജ് തന്നെ ഷെയര്‍ ചെയ്‍തിട്ടുമുണ്ട്.