ലോക വനിതാ ദിനമാണ് നാളെ. ലോക വനിതാ ദിനത്തില്‍ ഒരു ദിവസം മുന്നേ ആശംസകളുമായി എത്തിയിരിക്കുകയാണ് നടി സാമന്ത. നാം എവിടെ നില്‍ക്കുന്നുവെന്ന് അറിയാം. നമ്മുടെ മൂല്യം അറിയാമെന്നും അര്‍ഹിക്കുന്നതിലും കുറവയാരിക്കില്ലെന്നും ഞങ്ങള്‍ക്ക് അറിയാമെന്നും സാമന്ത പറയുന്നു. തന്റെ ഫോട്ടോയും സാമന്ത ഷെയര്‍ ചെയ്‍തിട്ടുണ്ട്. ശാക്തീകരണം നിങ്ങളില്‍ നിന്ന് ആരംഭിക്കുന്നുവെന്ന് സാമന്ത പറയുന്നു.

നാം എവിടെ നിൽക്കുന്നുവെന്നു ഞങ്ങള്‍ക്ക് എറിയാം. നമ്മുടെ മൂല്യം അറിയാമെന്നും അർഹിക്കുന്നതിലും കുറവായിരിക്കില്ലെന്നും ഞങ്ങൾക്കറിയാം. ഈ അന്താരാഷ്ട്ര വനിതാ ദിനത്തില്‍, സ്വയം കൂടുതൽ വിശ്വസിക്കാൻ ഞാൻ  എന്നോട് പറയുന്നു. അതുപോലെ തന്നെ ചെയ്യാൻ ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നു. ഫോട്ടോയും സാമന്ത തന്നെ ഷെയര്‍ ചെയ്‍തിട്ടുണ്ട്. ശാക്തീകരണം നിങ്ങളിൽ നിന്ന് ആരംഭിക്കുന്നുവെന്നാണ് സാമന്ത പറയുന്നത്.

മാറ്റം നിങ്ങളിൽ നിന്ന് ആരംഭിക്കുന്നുവെന്നുമാണ് സാമന്ത പറയുന്നത്.

ഗുണശേഖര്‍ സംവിധാനം ചെയ്യുന്ന ശാകുന്തളം എന്ന സിനിമയിലാണ് സാമന്ത ഇപോള്‍ നായികയായി അഭിനയിക്കുന്നത്.