പുസ്‍തക ലോകത്തെ കുറിച്ച് ആദ്യമായി ശോഭന.

മലയാളത്തില്‍ ഒരുകാലത്ത് തിളങ്ങിനിന്ന നായികയാണ് ശോഭന. സിനിമയില്‍ മാത്രമല്ല നൃത്തത്തിലും അരങ്ങ് വാഴുന്ന നടി. ശോഭന തന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ ഷെയര്‍ ചെയ്യാറുണ്ട്. ഇപ്പോഴിതാ തന്റെ പുസ്‍തക ശേഖരത്തെ കുറിച്ചാണ് ഒരു വീഡിയോയില്‍ ശോഭന പറയുന്നത്.

കഥ, കവിത, നോവല്‍, നൃത്തം, പാചകം, സംഗീതം തുടങ്ങി ഒട്ടുമിക്ക വിഷയങ്ങളിലുള്ള പുസ്‍തകകങ്ങളും താരത്തിന്റെ ശേഖരത്തിലുണ്ട്. താന്‍ വായിച്ചതും തനിക്ക് ഇഷ്‍ടമുള്ളതുമായ പുസ്‍തകങ്ങളെക്കുറിച്ചും ലോകത്തിലേക്കുള്ള എന്റെ ജാലകം എന്ന ക്യപ്ഷൻ എഴുതി ശോഭന പറയുന്നുണ്ട്. ഇതാദ്യമായാണ് ശോഭന തന്റെ പുസ്‍തക ലോകത്തെ കുറിച്ച് പറയുന്നത്. ഒട്ടേറെ പേരാണ് കമന്റുകളുമായും രംഗത്ത് എത്തുന്നത്.

ഒരിടവേള കഴിഞ്ഞ് വരനെ ആവശ്യമുണ്ട് എന്ന സിനിമയിലൂടെയായിരുന്നു ശോഭന മലയാളത്തില്‍ തിരിച്ചെത്തിയത്.

മികച്ച നടിക്കുള്ള സംസ്ഥാന- ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ ശോഭന നേടിയിട്ടുണ്ട്.