മലയാളത്തിന്റെ പ്രിയപ്പെട്ട നടിയാണ് ശോഭന. സിനിമയില്‍ നിന്ന് ഇടവേളകളെടുക്കാറുണ്ടെങ്കിലും എന്നും നൃത്തത്തില്‍ സജീവമാണ് ശോഭന. ശോഭനയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ ശോഭനയുടെ പഴയ ഒരു ഫോട്ടോയാണ് ആരാധകരെ ആകര്‍ഷിച്ചിരിക്കുന്നത്. ശോഭന തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്. സാരിയുടുത്തിട്ടുള്ള ഫോട്ടോയാണ് ശോഭന ഷെയര്‍ ചെയ്‍തിരിക്കുന്നത്.

ഒരു സാരി കമ്പനിക്കു വേണ്ടിയുള്ള  ക്യാംപയ്ൻ എന്നാണ് ഫോട്ടോയ്‍ക്ക് ക്യാപ്ഷൻ എഴുതിയിരിക്കുന്നത്. പക്ഷേ കമ്പനി ഏതെന്ന് മറന്നുപോയി എന്നും എഴുതിയിരിക്കുന്നു. എന്തായാലും ഒട്ടേറെ ആരാധകരാണ് ഫോട്ടോയ്‍ക്ക് കമ ന്റുകളുമായി രംഗത്ത് എത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം രണ്ട് ഇതിഹാസങ്ങള്‍ക്കൊപ്പം എന്ന് പറഞ്ഞ് മറ്റൊരു ഫോട്ടോയും ശോഭന ഷെയര്‍ ചെയ്‍തത് ആരാധകര്‍ ഏറ്റെടുത്തിരുന്നു. ശിവാജി ഗണേശനും നര്‍ത്തകിയും നടിയുമായ പത്മിനിമക്കും ഒപ്പമുള്ള ഫോട്ടോയായിരുന്നു ശോഭന ഷെയര്‍ ചെയ്‍തിരുന്നത്. പത്മിനിയുടെ സഹോദരി പുത്രി കൂടിയാണ് ശോഭന.