തെന്നിന്ത്യൻ സിനിമകളില്‍ ശ്രദ്ധേയ കഥാപാത്രങ്ങള്‍ ചെയ്‍ത നടിയാണ് കമല്‍ഹാസന്റെ മകള്‍ കൂടിയായ ശ്രുതി ഹാസൻ. ബോഡി ഷെയ്‍മിംഗിന് എതിരെ രൂക്ഷമായി പ്രതികരിക്കാറുള്ള ശ്രുതി ഹാസൻ താൻ പ്ലാസ്റ്റിക് സര്‍ജറി ചെയ്‍തതിനെ കുറിച്ച് വ്യക്തമാക്കി രംഗത്ത് എത്തിയിരിക്കുകയാണ്.

മൂക്കിന് പ്ലാസ്റ്റിക് സര്‍ജറി ചെയ്‍തിട്ടുണ്ട് എന്നാണ് ശ്രുതി ഹാസൻ പറയുന്നത്. സ്വന്തം തീരുമാനപ്രകാരമായിരുന്നു അത്. മൂക്കിന്റെ ആകൃതി ശരിയല്ലെന്ന് തോന്നിയതുകൊണ്ടായിരുന്നു അങ്ങനെ ചെയ്‍തത്. അല്ലാതെ ആരും നിര്‍ബന്ധിച്ചിട്ടല്ല. പലരും പലതും ചെയ്യുന്നത് ആരുടെയൊക്കെയോ സമ്മര്‍ദം കൊണ്ടാണ്. തനിക്ക് അങ്ങനെ ചെയ്യേണ്ടി വരുന്നതിനോട് താല്‍പര്യമില്ലെന്നും ശ്രുതി ഹാസൻ പറയുന്നു.