തെന്നിന്ത്യൻ നടിയും കോണ്‍ഗ്രസ് നേതാവുമായ ഖുശ്‍ബു ആരാധകരോട് വിശേഷങ്ങള്‍ പങ്കുവയ്‍ക്കാറുണ്ട്. ഇപ്പോഴിതാ മകള്‍ തടി കുറച്ചതിനു ശേഷമുള്ള ഫോട്ടോയാണ് ഖുശ്‍ബു ഷെയര്‍ ചെയ്‍തിരിക്കുന്നത്.

സംവിധായകനായ സുന്ദര്‍ സിയാണ് ഖുശ്‍ബുവിന്റെ ഭര്‍ത്താവ്. ഇരുവര്‍ക്കും അവന്തിക, ആനന്ദിത എന്നിങ്ങനെ രണ്ട് മക്കളാണ് ഉള്ളത്. ആനന്ദിത തടിച്ച ശരീര പ്രകൃതിയുള്ള ആളായിരുന്നു. മക്കളുടെ ഫോട്ടോകള്‍ ഷെയര്‍ ചെയ്യുമ്പോള്‍ മോശം കമന്റ് ചെയ്‍തവര്‍ക്ക് എതിരെ ഖുശ്ബു നേരത്തെ രംഗത്ത് എത്തിയിരുന്നു. ഇപ്പോഴിതാ മകള്‍ തടി കുറച്ചപ്പോഴുള്ള ഫോട്ടോയാണ് ഖുശ്‍ബു ഷെയര്‍ ചെയ്‍തിരിക്കുന്നത്.  മെയ് 2018ലെയും ഫെബ്രുവരി 2020ലെയും ഫോട്ടോയാണ് ചേര്‍ത്ത് വെച്ച് ഷെയര്‍ ചെയ്‍തിരിക്കുന്നത്. മകളില്‍ അഭിമാനം കൊള്ളുന്നുവെന്ന് ഖുശ്‍ബു പറയുന്നു. നിന്റെ നിയന്ത്രണവും സമര്‍പ്പണവും ആയിരങ്ങള്‍ക്ക് പ്രചോദനമാകുമെന്നും ഖുശ്‍ബു മകളോട് പറയുന്നു.