തമിഴകത്ത് നായകനായും സഹ നടനായുമൊക്കെ തിളങ്ങുന്ന താരമാണ് അരുണ്‍ വിജയ്. തെലുങ്കിലും കന്നഡയിലും മികച്ച കഥാപാത്രങ്ങള്‍ ചെയ്‍തിട്ടുണ്ട്. ഒട്ടേറെ ഹിറ്റുകളുടെ ഭാഗമായിട്ടുണ്ട് അരുണ്‍ വിജയ്. മകളുടെ ജന്മദിനത്തില്‍ അരുണ്‍ വിജയ് എഴുതിയ കുറിപ്പാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.

എന്റെ കുഞ്ഞ് രാജകുമാരിക്ക് . പുർവി. ജന്മദിനാശംസകൾ, എല്ലാ ദിവസവും നിങ്ങൾ ഞങ്ങളുടെ ജീവിതത്തിൽ നല്ലത് എന്തെങ്കിലും ചേർത്തു. നീ  ഇല്ലാത്ത ഒരു ജീവിതം എനിക്ക് സങ്കൽപ്പിക്കാൻ കഴിയില്ല. മനോഹരമായ ഒരു വർഷം ആശംസിക്കുകയും  ചെയ്യുന്നു. മനോഹരമായ പുഞ്ചിരി തുടരുകയുമെന്നുമാണ് അരുണ്‍ വിജയ് എഴുതിയിരിക്കുന്നത്.

അരുണ്‍ വിജയ്- ആരതി ദമ്പതികള്‍ക്ക് ആര്‍ണവ് എന്ന മകനുമുണ്ട്.

തമിഴ് നടൻ വിജയകുമാറിന്റെ മകനാണ് അരുണ്‍ വിജയ്.