അശ്വിൻ ശരവണിന്റെ പുതിയ സിനിമയില്‍ നായികയാകാൻ സാമന്ത. 

മായ എന്ന വിജയ ചിത്രത്തിലൂടെ വരവറിയിച്ച സംവിധായകനാണ് അശ്വിൻ ശരവണൻ. അശ്വിൻ ശരവണൻ സംവിധാനം ചെയ്യുന്ന പുതിയ സിനിമയാണ് സാമന്ത നായികയാകുന്നുവെന്നാണ് പുതിയ വാര്‍ത്ത.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സാമന്തയോട് അശ്വിൻ ശരവണൻ കഥ പറഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്. സാമന്ത കഥ ഇഷ്‍ടപ്പെടുകയും ചെയ്‍തു. ചിത്രത്തിന്റെ പ്രഖ്യാപനം ഉടനുണ്ടാകുമെന്നും റിപ്പോര്‍ട്ടുണ്ട്. നയൻതാര നായികയായി പ്രദര്‍ശനത്തിന് എത്തിയ മായ വൻ ഹിറ്റായിരുന്നു. പിന്നീട് തപ്‍സിയെ നായികയാക്കിയായിരുന്നു അശ്വിൻ ശരവണൻ സിനിമ സംവിധാനം ചെയ്‍തത്. ഗെയിം ഓവര്‍ എന്ന സിനിമയും വലിയ ശ്രദ്ധ നേടി.