നടിയും സംവിധായികയുമായ ആസിയ അര്‍ജന്റോയാണ്  ആരോപണവുമായി രംഗത്ത് എത്തിയത്.

ദി ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ് സംവിധായകൻ റോബ് കോഹനെതിരെ ലൈംഗികാരോപണം. ഇറ്റാലിയൻ നടിയും സംവിധായികയുമായ ആസിയ അര്‍ജന്റോയാണ് റോബ് കോഹനെതിരെ ആരോപണവുമായി രംഗത്ത് എത്തിയത്. ലൈംഗികോത്തേജന മരുന്ന നല്‍കി തന്നെ കോഹൻ പീഡിപ്പിച്ചുവെന്നാണ് ആസിയ അര്‍ജന്റോ ആരോപിക്കുന്നത്.

റോബ് കോഹൻ സംവിധാനം ചെയ്‍ത എക്സ് എക്സ് എക്സ് എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് സംഭവം. ചിത്രീകരണം കഴിഞ്ഞ് ഹോട്ടലില് കോഹൻ പാര്‍ട്ടി നടത്തിയിരുന്നു. അന്ന് മദ്യപിച്ചു. അതിനു ശേഷം കോഹന്റെ മുറിയിലേക്ക് പോയത് മാത്രമാണ് ഓര്‍മയുള്ളത്. ഉറക്കമെഴുന്നേറ്റപ്പോള്‍ താൻ കോഹന്റെ കിടക്കയില്‍ നഗ്നയായി കിടക്കുകയായിരുന്നുവെന്നാണ് ആസിയ പറയുന്നത്.

എന്നാല്‍ ആരോപണം അടിസ്ഥാനരഹിതമാണ് എന്ന് കോഹന്റെ വക്താവ് പറഞ്ഞു.

ആസിയയെ സുഹൃത്തായാണ് കോഹൻ കണ്ടതെന്നും വക്താവ് പറയുന്നു.