ഏഷ്യാനെറ്റിനൊപ്പം ഓണം ആഘോഷിക്കാൻ ഇതാ ചില കാരണങ്ങള്‍.


അനുദിനംവളരുന്ന ആത്മബന്ധവുമായി വൈവിധ്യമാർന്ന ഓണപരിപാടികളുടെ ദൃശ്യവിരുന്നൊരുക്കി ഏഷ്യാനെറ്റ് പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നു. പ്രമുഖതാരങ്ങളുടെഅഭിമുഖങ്ങൾ , മെഗാസ്റ്റേജ് ഇവെന്റുകൾ , ടെലിവിഷൻ താരങ്ങളുടെ ഓണാഘോഷങ്ങൾ , ടെലിഫിലിമുകൾ , സംഗീതവിരുന്നുകൾ , കോമഡിസ്കിറ്റുകൾ , ഓണം കുക്കറിഷോ , ഓണപ്പാട്ടുകൾ തുടങ്ങിയ ഏഷ്യാനെറ്റിലുണ്ടാകും. ചലച്ചിത്രങ്ങളുടെ വേൾഡ പ്രീമിയർ റിലീസുകൾ തുടങ്ങി നിരവധി പരിപാടികളുമായി ഏഷ്യാനെറ്റ് പ്രേക്ഷകർക്കൊപ്പം ഓണം ആഘോഷിക്കാനെത്തുന്നു.

ഓഗസ്റ്റ് 20 , ഉത്രാടദിനത്തിൽ രാവിലെ ഒമ്പത് മണിക്ക് തെന്നിന്ത്യൻ താരംആര്യയും ടെഡിബിയറും കേന്ദ്രകഥാപാത്രങ്ങളാകുന്നചിത്രം " ടെഡി " യും ഉച്ചക്ക് 12 മണിക്ക് ഓണവിഭവങ്ങൾ പ്രേക്ഷകർക്ക് പരിചയപ്പെടുത്തുന്ന 'ഓണരുചിമേളവും' 12.30 നു മമ്മൂട്ടിയും ലേഡി സൂപ്പർസ്റ്റാർ മഞ്‍ജു വാര്യരും ഒന്നിക്കുന്ന ചലച്ചിത്രം' ദി പ്രീസ്റ്റും' , കുഞ്ചാക്കോ ബോബനും ജോജു ജോർജും നിമിഷ സജയനും പ്രധാനകഥാപാത്രങ്ങളാകുന്ന ചലച്ചിത്രം 'നായാട്ടി'ന്റെ വേൾഡ് ടെലിവിഷൻ പ്രീമിയർ വൈകുന്നേരം നാല് മണിക്കും, 6.30 മുതൽ രാത്രി 11 മണിവരെ സസ്‍നേഹം , സാന്ത്വനം , 'അമ്മ അറിയാതെ , കുടുംബവിളക്ക് , തൂവൽസ്‍പർശം , മൗനരാഗം , കൂടെവിടെ , പാടാത്തപൈങ്കിളി , മാന്ത്രികം എന്നീ ജനപ്രിയപരമ്പരകളും പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നു.

ഓഗസ്റ്റ് 21 , തിരുവോണദിനത്തിൽ രാവിലെ 8.30 നു കോമഡിസ്‍കിറ്റ് 'മാവേലി കേരളത്തിൽ' ഉം ഒമ്പത് മണിക്ക് നടനവിസ്‍മയം മോഹൻലാലും മീന , ആശ ശരത് , മുരളിഗോപി , സിദ്ദിഖ് തുടങ്ങിയവരും പ്രധാനകഥാപാത്രങ്ങളായ ചലച്ചിത്രം 'ദൃശ്യം 2'ഉം, ബിഗ് ബോസ്സ് മത്സരാര്‍ഥികള്‍ക്കൊപ്പം മോഹൻലാൽ , കെ എസ് ചിത്ര, ഉണ്ണിമേനോൻ , സൂരാജ് വെഞ്ഞാറമൂട് , അനുസിത്താര , ദുര്‍ഗാ കൃഷ്‍ണൻ , സാനിയ ഇയ്യപ്പൻ , ടിനിടോം , ധർമജൻ ,പ്രജോദ് കലാഭവൻ , തെസ്‍നിഖാൻ , വീണാ നായർ, ആര്യ , സ്വാസ്‍തിക തുടങ്ങിയവർ പങ്കെടുത്ത മെഗാസ്റ്റേജ് ഇവന്റ് 'ഓണവില്ല് : ബിഗ്ബോസ് മാമാങ്കം 'ഉച്ചക്ക് 12.30 നും വൈകുന്നേരം നാല് മണിരക്ക് മെഗാസ്റ്റാർ മമ്മൂട്ടി മുഖ്യമന്ത്രിവേഷത്തിൽ എത്തുന്ന പൊളിറ്റിക്കൽ ഡ്രാമമൂവി 'വണും' , രാത്രി ഏഴ് മണിമുതൽ 10.30 വരെസാന്ത്വനം , 'അമ്മഅറിയാതെ , കുടുംബവിളക്ക് , തൂവൽസ്‍പർശം , മൗനരാഗം , കൂടെവിടെ , പാടാത്ത പൈങ്കിളി എന്നീ പ്രേക്ഷകപ്രിയ പരമ്പരകളും സംപ്രേക്ഷണം ചെയ്യുന്നു.

ഓഗസ്റ്റ് 22 , അവിട്ടംദിനത്തിൽ ഒമ്പത് മണിക്ക് സുരേഷ് ഗോപി , ദിലീപ് , ജയസൂര്യതുടങ്ങി 80-ൽപരം കലാകാരൻമാര്‍ ഒന്നിച്ച മെഗാസ്റ്റേജ് ഇവന്റ് കോമഡി മാമാങ്കവും, ഉച്ചക്ക് ഒരു മണിക്ക് ഫഹദ് ഫാസിൽ ചിത്രം 'ജോജി'യും വൈകുന്നേരം നാല് മണിക്ക് 'ഓണവില്ല് : ബിഗ് ബോസ് മാമാങ്കവും അഞ്ച് മണിക്ക് തെന്നിന്ത്യൻ താരം തൃഷ കേന്ദ്രകഥാപാത്രമാകുന്ന ചലച്ചിത്രം 'പരമപദംവിളയാട്ടും' ഉം രാത്രി എട്ട് മണിക്ക് പ്രണയാർദ്രപരമ്പര 'മൗനരാഗവും' ഒമ്പത് മണിക്ക് പെൺകരുത്തിന്റെ പ്രതീകമായപരമ്പര 'കൂടെവിടെയും' സംപ്രേക്ഷണം ചെയ്യുന്നു. ഏഷ്യാനെറ്റ് പ്ലസ്, ഏഷ്യാനെറ്റ് മൂവീസ് എന്നീ ചാനലുകളിൽ സൂപ്പർഹിറ്റ് ചലച്ചിത്രങ്ങളുടെ പ്രത്യേക ഷോകളും ഈ ഓണക്കാലത്തേക്ക് പ്രേക്ഷകർക്കായി ഒരുക്കിയിരിക്കുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.