ജ്വല്ലറി വ്യവസായി 'അനന്തമൂർത്തി'യുടെയും കുടുംബത്തിന്റെയും 'നന്ദാവനം' കുടുംബത്തിന്റെയും കഥയാണ് 'പത്തരമാറ്റ്' പറയുക.

മലയാളികളുടെ പ്രിയപ്പെട്ട ചാനലായ ഏഷ്യാനെറ്റില്‍ പുതിയ പരമ്പര എത്തുന്നൂ. ജീവിതഗന്ധിയായ ഒരു കഥ പറയുന്ന പുതിയ സീരിയലിന് 'പത്തരമാറ്റ്' എന്നാണ് പേരിട്ടിരിക്കുന്നത്. ഏഷ്യാനെറ്റ് ചാനലില്‍ 15 മുതലാണ് സീരിയല്‍ സംപ്രേഷണം ചെയ്യുക. തിങ്കള്‍ മുതല്‍ വെള്ളി വരെ രാത്രി 8.30നായിരിക്കും സംപ്രേക്ഷണം.

ജ്വല്ലറി വ്യവസായി 'അനന്തമൂർത്തി'യുടെയും കുടുംബത്തിന്റെയും 'നന്ദാവനം' കുടുംബത്തിന്റെയും കഥ പറയുകയാണ് 'പത്തരമാറ്റ്'. പ്രമുഖ ജ്വല്ലറി വ്യവസായി 'അനന്തമൂർത്തി'യുടെയും മക്കളുടെയും കൊച്ചുമക്കളുടെയും കഥയില്‍ ഉദ്വേഗജനകമായ മുഹൂര്‍ത്തങ്ങളുണ്ടാകും. സ്നേഹവും പ്രണയവും കരുതലും വാത്സല്യവും പകയും പ്രതികരവുമെല്ലാം നിറഞ്ഞുനില്‍ക്കും. മിഡിൽ ക്ലാസ് കുടുംബമായ 'ഉദയഭാനു'വിന്റെയും 'കനകദുർഗ'യുടെയും അവരുടെ മൂന്ന് പെൺമക്കളുടെയും കഥയും സമാന്തരമായി പറയുമ്പോള്‍ അവരുടെ ജീവിതത്തിലേക്ക് അപ്രതീക്ഷിതമായി കടന്നുവരുന്ന കഥാപാത്രങ്ങൾ കഥയ്ക്ക് പുതിയ രൂപവും ഭാവവും നൽകുന്നു.

ഏഷ്യാനെറ്റില്‍ അടുത്തിടെ തുടങ്ങിയ 'ഗീതാഗോവിന്ദം' സീരിയല്‍ വലിയ ശ്രദ്ധയാകര്‍ഷിരുന്നു. നന്മയുള്ള കേന്ദ്ര കഥാപാത്രങ്ങള്‍ക്കുപരിയായി 'ഗീതാഗോവിന്ദ'ത്തില്‍ ചതിയും വഞ്ചനയും പകയും പ്രതികാരവുമെല്ലാം ഇഴ ചേര്‍ന്നുകിടക്കുന്നുണ്ട് എന്നാണ് സീരിയല്‍ കാണുന്നവരുടെ അഭിപ്രായം. സാജന്‍ സൂര്യ, ബിന്നി സെബാസ്റ്റ്യന്‍ എന്നിവരാണ് പരമ്പരയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കൂടാതെ അമൃതാ നായര്‍, സന്തോഷ് കുറുപ്പ്, രേവതി മുരളി, ഉമാ നായര്‍ തുടങ്ങിയ വലിയൊരു താരനിരയും 'ഗീതാഗോവിന്ദം' എന്ന സീരിയലില്‍ അണിനിരക്കുന്നുണ്ട്.

ബിസിനസ്സ് പ്രമുഖനായ കഥാപാത്രം 'ഗോവിന്ദ് മാധവും' ഇരുപത്തിമൂന്നുകാരിയായ 'ഗീതാഞ്ജലി'യുമാണ് നായകനും നായികയും. കഠിനാധ്വാനംകൊണ്ട് തന്റെ ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുത്ത, അനിയത്തിയെ ജീവനുതുല്യം സ്‌നേഹിക്കുന്ന 'ഗോവിന്ദ് മാധവിന്റെ'യും എല്ലാവര്‍ക്കും നന്മമാത്രം ആഗ്രഹിക്കുന്ന 'ഗീതാഞ്ജലി'യുടെയും കഥയാണ് പരമ്പര പറയുന്നത്. ഏഷ്യാനെറ്റിലെതന്നെ 'കുടുംബവിളക്ക്' എന്ന പരമ്പരയിലൂടെ മലയാളിക്ക് സുപരിചിതനായ നടി നൂബിന്‍ ജോണിയുടെ ഭാര്യ ആണ് 'ഗീതാഗോവിന്ദ'ത്തില്‍ മുഖ്യ കഥാപാത്രമായ 'ഗീതാഞ്ജലി'യെ അവതരിപ്പിക്കുന്ന ബിന്നി സെബാസ്റ്റ്യന്‍ എന്ന പ്രത്യേകതയുമുണ്ട്. സന്തോഷ് കിഴാറ്റൂര്‍, ആസിഫ് അലി എന്നിവര്‍ അതിഥി വേഷത്തിലുമെത്തി.

Read More: മാരാരും ജുനൈസും പൂളിലേക്ക് വിളിക്കുന്നതിന്റെ രഹസ്യം വെളിപ്പെടുത്തി ഒമര്‍ ലുലു