സഹോദരൻ അസ്‍കര്‍ അലിക്ക് ആശംസകളുമായി നടൻ ആസിഫ് അലി.

നടൻ ആസിഫ് അലിയുടെ സഹോദരൻ അസ്‍കര്‍ അലിയും (Askar Ali) മലയാളത്തില്‍ സജീവമാണ്. 'ഹണി ബീ 2.5' എന്ന ചിത്രത്തിലൂടെയായിരുന്നു അസ്‍കര്‍ അലി ആദ്യമായി വെള്ളിത്തിരയിലെത്തിയത്. 'ചെമ്പരത്തിപ്പൂവ്', 'കാമുകി' തുടങ്ങിയ ചിത്രങ്ങളിലും അസ്‍കര്‍ അലി നായകനായിരുന്നു. അസ്‍കര്‍ അലിയുടെ ജന്മദിനത്തില്‍ ആശംസയുമായി എത്തിയിരിക്കുകയാണ് ആസിഫ് അലി (Asif Ali).

എന്റെ ജീവിതത്തിലെ ഏറ്റവും നല്ല കാര്യം എന്റെ പ്രിയപ്പെട്ട കുഞ്ഞു സഹോദരൻ അച്ചുക്കുട്ടാ. അസ്‍കര്‍ അലിക്ക് ജന്മദിന ആശംസകൾ നേരുന്നു എന്നുമാണ് ആസിഫ് അലി എഴുതിയിരിക്കുന്നത്. അസ്‍കര്‍ അലിക്കൊപ്പമുള്ള ഒരു ഫോട്ടോയും ആസിഫ് അലി പങ്കുവെച്ചിരിക്കുന്നു. ഒട്ടേറെപേരാണ് അസ്‍കര്‍ അലിക്ക് ആശംസകളുമായി രംഗത്ത് എത്തുന്നത്.

അസ്‍കര്‍ അലിയുടെ 'കാമുകി'യെന്ന ചിത്രത്തിലെ അഭിനയം ശ്രദ്ധ നേടിയിരുന്നു. അന്ധനായിട്ടായിരുന്നു അസ്‍കര്‍ അലി ചിത്രത്തില്‍ അഭിനയിച്ചത്. കാമുകി എന്ന ചിത്രത്തിന് മോശമല്ലാത്ത പ്രതികരണവും ലഭിച്ചു. 'ജീം ഭൂം ഭാ'യെന്ന ചിത്രമാണ് അസ്‍കര്‍ അലിയുടേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്.

അസ്‍കര്‍ അലി അഭിനയിക്കുന്ന ചിത്രം പ്രഖ്യാപിച്ചിട്ടുള്ളത് 'പക'യാണ്. 'ഞാൻ കണ്ട സൂപ്പര്‍മാനെ'ന്ന ചിത്രമാണ് മറ്റൊന്ന്. ഇവയുടെ വിവരങ്ങള്‍ ലഭ്യമല്ല. എന്തായാലും ആസിഫ് പങ്കുവെച്ച ഫോട്ടോ ആരാധകര്‍ ഹിറ്റാക്കിയിരിക്കുകയാണ്.