Asianet News MalayalamAsianet News Malayalam

ആസിഫ് അലി 'കുഞ്ഞെല്‍ദോ' ആവുന്നു; സംവിധാനം മാത്തുക്കുട്ടി

ടൈറ്റില്‍ റോളിലാണ് ആസിഫ് എത്തുക. ലിറ്റില്‍ ബിഗ് ഫിലിംസിന്‍റെ ബാനറില്‍ സുവിന്‍ കെ വര്‍ക്കിയും പ്രശോഭ് കൃഷ്ണയും ചേര്‍ന്നാണ് നിര്‍മ്മാണം. 'കുഞ്ഞിരാമായണ'വും 'എബി'യും ഒരുക്കിയ ബാനറാണ് ഇത്. 

asif ali rj mathukkutty Kunjeldho movie
Author
Thiruvananthapuram, First Published Jun 8, 2019, 9:21 PM IST

ആര്‍ ജെ മാത്തുക്കുട്ടി സംവിധായകനാവുന്നു. ആസിഫ് അലി നായകനാവുന്ന ചിത്രത്തിന് 'കുഞ്ഞെല്‍ദോ' എന്നാണ് പേരിട്ടിരിക്കുന്നത്. ടൈറ്റില്‍ റോളിലാണ് ആസിഫ് എത്തുക. ലിറ്റില്‍ ബിഗ് ഫിലിംസിന്‍റെ ബാനറില്‍ സുവിന്‍ കെ വര്‍ക്കിയും പ്രശോഭ് കൃഷ്ണയും ചേര്‍ന്നാണ് നിര്‍മ്മാണം. 'കുഞ്ഞിരാമായണ'വും 'എബി'യും ഒരുക്കിയ ബാനറാണ് ഇത്. ടൊവീനോ തോമസ് നായകനാവുന്ന 'കല്‍ക്കി' നിര്‍മ്മിക്കുന്നതും ഇവരാണ്.

ക്രിയേറ്റീവ് ഡയറക്ടറായി വിനീത് ശ്രീനിവാസന്‍റെ പേരും അനൗണ്‍സ്മെന്‍റ് പോസ്റ്ററില്‍ ഉണ്ട്. ഷാന്‍ റഹ്മാന്‍ ആണ് സംഗീതം. ഛായാഗ്രഹണം സ്വരൂപ് ഫിലിപ്പ്. മറ്റ് താരനിര്‍ണയം അടക്കമുള്ള കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല. അതേസമയം ആസിഫ് അലി അഭിനയിച്ച കഴിഞ്ഞ രണ്ട് സിനിമകളും തീയേറ്ററുകളില്‍ ശ്രദ്ധ നേടി. പാര്‍വ്വതി പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച 'ഉയരെ'യിലും ആഷിക് അബുവിന്‍റെ 'വൈറസി'ലും ശ്രദ്ധേയ കഥാപാത്രങ്ങളാണ് ആസിഫിന് ലഭിച്ചത്.

Follow Us:
Download App:
  • android
  • ios