മലയാളത്തിന്റെ പ്രിയപ്പെട്ട യുവ നായകനാണ് ആസിഫ് അലി. എല്ലാം ശരിയാകും എന്ന സിനിമയാണ് ആസിഫ് അലിയുടേതായി റിലീസ് ചെയ്യാനുള്ളത്. സിനിമയുടെ ഫോട്ടോ അടുത്തിടെ ആസിഫ് അലി ഷെയര്‍ ചെയ്‍തിരുന്നു. ഇപോഴിതാ ആസിഫ് അലിയുടെ പുതിയൊരു ഫോട്ടോയാണ് ചര്‍ച്ചയാകുന്നത്. ആസിഫ് അലി തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്. അത് തിരികെ നല്‍കുക എന്ന ക്യാപ്ഷനോടെയാണ് ആസിഫ് അലി ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്.

രാഷ്ട്രീയമായാലും, കുടുംബമായാലും, വിപ്ലവമായാലും, പ്രണയമായാലും ഞങൾ DIYF കാർക്ക് ഒരൊറ്റ നയം ഉള്ളു. എല്ലാം ശരിയാകും  എന്നായിരുന്നു ജൂണ് നാലിന് റിലീസ് ചെയ്യുന്ന സിനിമയുടെ ഫോട്ടോയ്‍ക്ക് ആസിഫ് അലി ക്യാപ്ഷൻ എഴുതിയിരിക്കുന്നത്. ഒട്ടേറെ പേരാണ് ഫോട്ടോയ്‍ക്ക് ആശംസകളുമായി എത്തിയിരിക്കുന്നത്. ജിബു ജേക്കബ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.  ജിബു ജേക്കബ് സംവിധാനം ചെയ്‍ത വെള്ളിമൂങ്ങ എന്ന സിനിമയിലും ആസിഫ് അലി അഭിനയിച്ചിട്ടുണ്ട്.  ഇതാദ്യമായാണ് ജിബു ജേക്കബിന്റെ സിനിമയില്‍ ആസിഫ് അലി നായകനായി എത്തുന്നതും.

രാഷ്‍ട്രീയ പശ്ചാത്തലത്തിലുള്ളതായിരിക്കും ചിത്രമെന്നാണ് പേരും ഫോട്ടോകളും സൂചിപ്പിക്കുന്നത്.

അനുരാഗ കരിക്കിൻവെള്ളം എന്ന ചിത്രത്തിന് ശേഷം രജിഷ വിജയനും ആസിഫ് അലിയും ജോഡികളായി എത്തുന്നുവെന്ന പ്രത്യേകതയുമുണ്ട്.