ആസിഫ് അലി നായകനാകുന്ന ചിത്രം എല്ലാം ശരിയാകും ട്രെയിലര്‍ പുറത്തുവിട്ടു.

ആസിഫ് അലി (Asif Ali) നായകനാകുന്ന ചിത്രമാണ് എല്ലാം ശരിയാകും (Ellam Sheriyakum). ജിബു ജേക്കബ് (Jibu Jacob) ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആസിഫിന് ഏറെ പ്രതീക്ഷയുള്ള ചിത്രമാണ് എല്ലാം ശരിയാകും. ഏറെക്കാലത്തെ കാത്തിരിപ്പിന് ശേഷം തിയറ്ററുകളിലേക്ക് 19ന് എത്താനിരിക്കുന്ന എല്ലാം ശരിയാകും എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടിരിക്കുകയാണ്.

YouTube video player

രസകരമായ ഒട്ടേറെ രംഗങ്ങള്‍ ചിത്രത്തില്‍ ഉണ്ടാകുമെന്ന് ഉറപ്പിക്കുകയാണ് ട്രെയിലര്‍. രജിഷ വിജയൻ ആണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. നേരത്തെ 'അനുരാഗ കരിക്കിന്‍വെള്ളം' എന്ന ചിത്രത്തില്‍ ആസിഫും രജിഷയും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. ഈരാറ്റുപേട്ട ആയിരുന്നു ആസിഫ് ചിത്രത്തിന്‍റെ പ്രധാന ലൊക്കേഷന്‍. 

തോമസ് തിരുവല്ലയും ഡോ. പോള്‍ വര്‍ഗീസും ചേര്‍ന്നാണ് നിര്‍മാണം.

ഷാരിസാണ് എല്ലാം ശരിയാകും ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. സിദ്ദിഖ്, കലാഭവന്‍ ഷാജോണ്‍, സുധീര്‍ കരമന, ജോണി ആന്‍റണി, ജെയിംസ് എലിയ, ജോര്‍ഡി പൂഞ്ഞാര്‍, സേതുലക്ഷ്‍മി, മഹാനദി ഫെയിം തുളസി തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഔസേപ്പച്ചൻ ആണ് ആസിഫ് ചിത്രത്തിന്റെ സംഗീത സംവിധാനം. ശ്രീജിത്ത് നായര്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. ബി കെ ഹരിനാരായണനാണ് ചിത്രത്തിന്റെ ഗാനരചന നിര്‍വഹിക്കുന്നത്. സൗണ്ട് ഡിസൈൻ ആസിഫ് ചിത്രത്തിന് വേണ്ടി നിര്‍വഹിച്ചിരിക്കുന്നത് എം ആര്‍ രാജകൃഷ്‍ണനാണ്.