ജോസഫ് എന്ന സിനിമയിലൂടെ ശ്രദ്ധേയയായ നടിയാണ് ആത്മീയ രാജൻ.

ജോസഫ് എന്ന സിനിമയിലൂടെ ശ്രദ്ധേയായ നടി ആത്മീയ രാജൻ വിവാഹിതയായി. മറൈൻ എഞ്ചിനീയറായ സനൂപാണ് വരൻ.

കണ്ണൂരില്‍ വെച്ചാണ് വിവാഹം നടന്നത്. നാളെയാണ് വിവാഹ സല്‍ക്കാരം. വെള്ളത്തൂവല്‍ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ നടിയാണ് ആത്മീയ രാജൻ. മനം കൊത്തി പറവൈ, റോസ് ഗിത്താറിനാല്‍ എന്നീ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. കുടുംബം ആലോചിച്ച് ഉറപ്പിച്ചതാണ് വിവാഹം. കാവിയൻ എന്ന സിനിമയിലും ആത്മീയ രാജൻ അഭിനയിച്ചിട്ടുണ്ട്.

ജോസഫ് എന്ന സിനിമയിലെ അഭിനയം ശ്രദ്ധിക്കപ്പെട്ടിരുന്നു.

ചിത്രത്തിലെ അഭിനയത്തിന് കേരള ഫിലിം ക്രിട്ടിക് അസോസിയേഷന്‍ പുരസ്‌കാരവും ആത്മീയ സ്വന്തമാക്കി.