സ്നേഹമാണ് തന്റെ ജീവിതത്തിലെ പ്രധാന തത്ത്വചിന്തയെന്നാണ് അറ്റ്ലി പറയുന്നത്. 

മുംബൈ: ജവാൻ ഇറങ്ങിയതിന് പിന്നാലെ ഹോളിവുഡില്‍ നിന്നും അവസരങ്ങള്‍ വന്നിരുന്നുവെന്ന് സംവിധായകന്‍ അറ്റ്ലി. എന്നാല്‍ സിനിമ ചെയ്യുന്നതുമായി ബദ്ധപ്പെട്ട് തനിക്ക് ചില ഫിലോസഫികള്‍ ഉള്ളതിനാല്‍ ഈ ഓഫറുകള്‍ ഇപ്പോള്‍ ഏറ്റെടുക്കുന്നില്ലെന്ന് അറ്റ്ലി പറഞ്ഞു. ഫിലിം കംപാനിയന് നല്‍കിയ അഭിമുഖത്തിലാണ് അറ്റ്ലി ഇത് പറഞ്ഞത്. 

സ്നേഹമാണ് തന്റെ ജീവിതത്തിലെ പ്രധാന തത്ത്വചിന്തയെന്നാണ് അറ്റ്ലി പറയുന്നത്. “സ്നേഹമില്ലാതെ ലോകത്ത് ഒന്നുമില്ല. എന്‍റെ ജോലി എളുപ്പമാക്കാന്‍ എന്തെങ്കിലും സൂത്രവാക്യമില്ല. എന്‍റെ ക്രാഫ്റ്റ് എന്നും സ്നേഹത്തില്‍ അധിഷ്ഠിതമാണ്. ഞാൻ എന്തെങ്കിലും ഇഷ്ടപ്പെടാത്ത കാര്യത്തില്‍ എനിക്ക് ക്രിയാത്മകമായി നില്‍ക്കാന്‍ സാധിക്കില്ല. 

അതിനാൽ എനിക്ക് ആദ്യം ആ സംഭവത്തോട് സ്നേഹം തോന്നണം. ഇഷ്ടമുള്ള പെണ്ണിനെ മാത്രമേ എനിക്ക് വിവാഹം കഴിക്കാൻ കഴിയൂ. അതുപോലെ, ഞാൻ ഒരു സിനിമ ചെയ്യുന്നുവെങ്കിൽ. അതിലെ നായകനെ മാത്രം അല്ല, നിര്‍മ്മാതാവ് എല്ലാവരെയും എനിക്കിഷ്ടമാകണം.എന്‍റെ ലോകം എന്റെ സ്നേഹത്താൽ നയിക്കപ്പെടുന്നു എന്ന് ഞാന്‍ വിശ്വസിക്കുന്നു, അതില്ലാതെ എല്ലാം യാന്ത്രികമായി മാറും" - അറ്റ്ലി പറഞ്ഞു.

ഒരു ജോലിയോടുള്ള സത്യസന്ധത അതിനോടുള്ള സ്നേഹത്തോട് ചേര്‍ന്നിരിക്കും. ഞാൻ ആളുകളുമായി സമയം കണ്ടെത്തുകയും ഞങ്ങൾ ശരിക്കും പൊരുത്തപ്പെടുന്നുണ്ടോ എന്നും എനിക്ക് അവരെ സ്നേഹിക്കാനും അവരിൽ നിന്ന് എന്തെങ്കിലും പഠിക്കാനും കഴിയുമോ എന്നും പരമാവധി ശ്രമിക്കും. ആരെങ്കിലും എന്റെ അടുത്ത് വന്ന് സർ, എനിക്ക് നിങ്ങളെ ഇഷ്ടമാണ്, എനിക്ക് നിങ്ങളുടെ സിനിമ ഇഷ്ടമാണ്. എനിക്ക് നിങ്ങളോടൊപ്പം പ്രവർത്തിക്കാൻ ആഗ്രഹമുണ്ട് എന്ന് പറഞ്ഞാല്‍ ഞാന്‍ അവരുമായി കൂടും. എന്‍റെ സിനിമകൾ ഉണ്ടാകുന്നതിന്‍റെ രഹസ്യം അതാണ്. 

ഒരാൾ വന്ന് ഞാന്‍ ബാങ്ക് ചെക്ക് തരാം ഒന്നിച്ച് പ്രവര്‍ത്തിക്കാം എന്ന് പറഞ്ഞവരോട് ഞാൻ അവരോട് നോ പറഞ്ഞിട്ടുണ്ട്. നിങ്ങൾക്ക് എന്നെ വിലയ്ക്ക് എടുക്കാന്‍ കഴിയില്ല, പക്ഷെ നിങ്ങൾക്ക് എന്നെ സ്നേഹിക്കാനും എനിക്ക് നിങ്ങളെ തിരികെ സ്നേഹിക്കാനും കഴിയും. സ്നേഹമില്ലാതെ എനിക്ക് ഒന്നും സൃഷ്ടിക്കാൻ കഴിയില്ലെന്ന് പറയും.

ജവാനില്‍ പ്രവർത്തിച്ചവർ ഹോളിവുഡിൽ നിന്നുള്ളവരുണ്ട്. ആക്ഷൻ ഡയറക്ടർ സ്പിറോ റസാതോസ് ഞങ്ങളോടൊപ്പം പ്രവർത്തിച്ചു. അടുത്തിടെ സ്പിറോയും ഹോളിവുഡിൽ നിന്നുള്ള ചില സംവിധായകനും സാങ്കേതിക വിദഗ്ധരും ജവാന്‍ കണ്ടു. ചിത്രത്തില്‍ ഷാരൂഖ് തീയുടെ ഇടയില്‍ വരുന്ന രംഗം ആരാണ് ചെയ്തതെന്ന് സ്പിറോയുടെ ഹോളിവുഡ് സുഹൃത്തുക്കള്‍ ചോദിച്ചു. 
അതിന് അദ്ദേഹം നല്‍കിയ മറുപടി ഇത് സംവിധായകന്റെ കാഴ്ചപ്പാടാണ്, ഞാന്‍ അത് നടപ്പിലാക്കിയെന്നാണ് മറുപടി നല്‍കിയത്. അത് കേട്ട് അവര്‍ എന്നെ ബന്ധപ്പെട്ടു ഹോളിവുഡിൽ വര്‍ക്ക് ചെയ്യാന്‍ താൽപ്പര്യമുണ്ടെങ്കില്‍ അറിയിക്കൂ എന്ന് പറഞ്ഞു. ശരിക്കും ആ രംഗം ബേസിക്കായ സൂപ്പര്‍ ഹീറോയിസമാണ്. ശരിക്കും അത് ആഗോളതലത്തില്‍ പോലും സ്വീകരിക്കപ്പെടും എന്ന് കരുതിയില്ലെന്നും അറ്റ്ലി പറഞ്ഞു. 

'ഞാൻ ചെയ്ത എല്ലാ പാട്ടുകള്‍ക്കുമിടയില്‍ ഫ്രീക്ക് പെണ്ണ് ഒരു അടിച്ചു മാറ്റൽ ആണെങ്കിൽ, എനിക്കത് തിരുത്തണം''

സൂര്യപുത്രന്‍ കര്‍ണനായി വിക്രം: ആര്‍എസ് വിമല്‍ ചിത്രത്തിന്‍റെ ബ്രഹ്മാണ്ഡ ടീസര്‍

​​​​​​​Asianet News Live