മുളകുപാടം ഫിലിംസ് ആണ് ചിത്രം കേരളത്തിൽ പ്രദർശനത്തിന് എത്തിക്കുന്നത്
കന്നഡ സൂപ്പർ സ്റ്റാർ രക്ഷിത് ഷെട്ടി നായകനാവുന്ന അവൻ ശ്രീമൻ നാരായണ നാളെ പ്രദർശനത്തിന് എത്തും. കന്നട, തെലുങ്ക് ഭാഷകളിലായി നേരത്തെ റിലീസ് ചെയ്ത ചിത്രം ഇതിനോടകം 26 കോടി രൂപ ബോക്സ് ഓഫീസിൽ നേടി.

തെലുങ്കിൽ മാത്രം ഒറ്റ ദിവസം കൊണ്ട് 26 കോടി രൂപയാണ് ചിത്രം കളക്ട് ചെയ്തത്. കെ ജി എഫിന് പിന്നാലെ കേരളത്തിൽ റിലീസാവുന്ന ബിഗ് ബജറ്റ് കന്നട ചിത്രമാണ് 'അവൻ ശ്രീമൻ നാരായണ' . സച്ചിൻ രവി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കർണ്ണാടകയിലെ അമരാവതി എന്ന സാങ്കല്പിക ഗ്രാമത്തിൽ 80 കളിൽ ജീവിച്ചിരുന്ന ഒരു പോലീസുകാരന്റെ വേഷമാണ് രക്ഷിത് ഷെട്ടി സിനിമയിൽ അവതരിപ്പിക്കുന്നത്. മുളകുപാടം ഫിലിംസ് ആണ് ചിത്രം കേരളത്തിൽ പ്രദർശനത്തിന് എത്തിക്കുന്നത്. ഷാൻവി ശ്രീവാസ്തവ, അച്യുത് കുമാർ, പ്രമോദ് ഷെട്ടി, ബാലാജി മനോഹർ എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
