ബാബു ആന്റണി അഭിനയിക്കുന്ന 'കടമറ്റത്ത് കത്തനാര്‍' സംവിധാനം ചെയ്യുന്നത് ടി എസ് സുരേഷ് ബാബു.

മലയാളത്തിന്റെ ഇതിഹാസ കഥാപാത്രങ്ങളില്‍ ഒരാളാണ് 'കടമറ്റത്ത് കത്തനാര്‍' (Kadamattathu kathanar). 'കടമറ്റത്ത് കത്തനാര്‍' കഥാപാത്രമായി ഒട്ടേറെ സാഹിത്യ- ദൃശ്യ സൃഷ്‍ടികള്‍ എത്തിയിട്ടുണ്ട്. വിജയമായിട്ടുമുണ്ട്. ഇപോഴിതാ ബാബു ആന്റണി (Babu Antony) നായകനായി 'കടമറ്റത്ത് കത്തനാര്‍'വരുന്നുവെന്നതാണ് പുതിയ റിപ്പോര്‍ട്ട്.

ജയസൂര്യ നായകനായി 'കടമറ്റത്ത് കത്തനാര്‍' എന്ന ചിത്രം നേരത്തെ പ്രഖ്യാപിച്ചതാണ്. ബാബു ആന്റണി നായകനായി 'കടമറ്റത്ത് കത്തനാര്‍' സംവിധാനം ചെയ്യുന്നത് ടി എസ് സുരേഷ് ബാബുവാണ്. യു കെ സെന്തില്‍ കുമാറാണ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ദക്ഷിണേന്ത്യൻ ഭാഷ സിനിമകളിലെ മറ്റ് ഒട്ടേറെ താരങ്ങളും ബാബു ആന്റണിയുടെ 'കടമറ്റത്ത് കത്തനാ'റിലുണ്ടാകും.

എ വി പ്രൊഡക്ഷൻസിന്റെ ബാനറില്‍ എബ്രഹാം വര്‍ഗീസ് ആണ് കടമറ്റത്ത് കത്തനാര്‍ നിര്‍മിക്കുന്നത്. 'ഉപ്പുകണ്ടം ബ്രദേഴ്‍സ് ബാക്ക് ഇൻ ആക്ഷൻ' എന്ന ചിത്രത്തിന് ശേഷം ടി എസ് സുരേഷ് ബാബുവും ബാബു ആന്റണിയും ഒന്നിക്കുകയാണ് 'കടമറ്റത്ത് കത്തനാറി'ലൂടെ. ബാബു ആന്റണിയും ടി എസ് സുരേഷ് ബാബുവും ഒന്നിച്ച 'കോട്ടയം കുഞ്ഞച്ചൻ', 'ഉപ്പുകണ്ടം ബ്രദേഴ്‍സ്‍' തുടങ്ങിയവയൊക്കെ വൻ വിജയങ്ങളായിരുന്നു. അതുകൊണ്ടുതന്നെ ബാബു ആന്റണിയും ടി എസ് സുരേഷ് ബാബുവും ഒന്നിക്കുമ്പോള്‍ വൻ പ്രതീക്ഷകളുമാണ്.

'കടമറ്റത്ത് കത്തനാര്‍' ചിത്രം ത്രീഡി സാങ്കേതിക വിദ്യയിലാണ് എത്തുക. ത്രീഡി പ്രൊജക്ട് ഡിസൈൻ ജീമോൻ പുല്ലേലി. ത്രീഡി 'കടമറ്റത്ത് കത്തനാറെ'ന്ന ചിത്രത്തിന്റെ റീ റെക്കോര്‍ഡിങ് എസ് പി വെങ്കിടേഷാണ്. പിആര്‍ഒ വാഴൂര്‍ ജോസ്.