മലയാളത്തിന്റെ അനുഗ്രഹീതനായ ചലച്ചിത്രകാരനായിരുന്നു ഭരതൻ. ഭരതൻ വാക്കുകളില്‍ പ്രകടിപ്പിക്കാത്തതിലുമധികമാണെന്ന് ആണ് ഓര്‍മ ദിനത്തില്‍ നടൻ ബാബു ആന്റണി പറയുന്നത്.

അദ്ദേഹത്തെ കുറിച്ച് പറയാൻ  വാക്കുകള്‍ മതിയാകില്ല. പൂര്‍ണനായ കലാകാരനും പൂര്‍ണനായ മനുഷ്യനും. അദ്ദേഹത്തെ താൻ നമസ്‍കരിക്കുന്നുവെന്നും ബാബു ആന്റണി പറയുന്നു. ബാബു ആന്റണിയുടെ കരിയറിലെ തന്നെ ഏറ്റവും മികച്ച കഥാപാത്രം സമ്മാനിച്ചത് ഭരതനായിരുന്നു. ബാബു ആന്റണിയുടെ ഏറ്റവും മികച്ച പ്രകടനങ്ങളില്‍ ഒന്നുമായിരുന്നു അത്. വൈശാലിയിലെ രാജാവായി അഭിനയിച്ച ബാബു ആന്റണിക്ക് അന്ന് ഒരുപാട് പ്രശംസകളും ലഭിച്ചിരുന്നു. ലോമപാദൻ എന്ന കഥാപാത്രമായിട്ടായിരുന്നു ബാബു ആന്റണി അഭിനയിച്ചത്. ഭരതന്റെ തന്നെ ചിലമ്പ് എന്ന സിനിമയിലൂടെയായിരുന്നു ബാബു ആന്റണി വെള്ളിത്തിരയിലെത്തിയതും.