കരാട്ടെ പോസിലുള്ള ബാബു ആന്റണിയുടെ ഒരു ഫോട്ടോയാണ്  ചര്‍ച്ചയാകുന്നത്.

ബ്ലാക്ക് ബെല്‍ട്ട് എന്നതിനെ കുറിച്ച് മലയാളി പ്രേക്ഷകരില്‍ ഭൂരിഭാഗവും അറിഞ്ഞത് ബാബു ആന്റണിയിലൂടെ ആയിരിക്കും. കരാട്ടെയുടെ മറുവാക്കായിരുന്നു മലയാളി പ്രേക്ഷകര്‍ക്ക് ബാബു ആന്റണി. ഒരുകാലത്ത് ബാബു ആന്റണിയുടെ സ്റ്റണ്ടുകള്‍ ഉള്ള ചിത്രങ്ങള്‍ വൻ ഹിറ്റായി മാറിയിരുന്നു. കരാട്ടെ പോസിലുള്ള ബാബു ആന്റണിയുടെ ഒരു ഫോട്ടോയാണ് ഇപോള്‍ ചര്‍ച്ചയാകുന്നത്.

View post on Instagram

കറുത്ത വസ്‍ത്രം ധരിച്ച് ബാബു ആന്റണി കിക്ക് ചെയ്യുന്ന പോസിലാണ് ഫോട്ടോ എടുത്തിരിക്കുന്നത്. ബാബു ആന്റണി തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്. ഒട്ടേറെ പേരാണ് ഫോട്ടോയ്‍ക്ക് കമന്റുകളുമായി എത്തിയിരിക്കുന്നത്. പവര്‍ സ്റ്റാര്‍ തിരിച്ചുവരുന്നുവെന്നാണ് ഫോട്ടോയ്‍ക്കുള്ള കമന്റുകള്‍.

ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ചിത്രം ബാബു ആന്റണിയുടെ വൻ തിരിച്ചുവരവാകുമെന്നാണ് കരുതുന്നത്.

പവര്‍ സ്റ്റാര്‍ എന്ന ചിത്രത്തിന് പുറമേ മണിരത്‍നം പൊന്നിയിൻ സെല്‍വനില്‍ ആണ് ബാബു ആന്റണി പ്രധാന കഥാപാത്രമായി എത്തുന്നത്.