കരാട്ടെ രംഗങ്ങള്‍ കൊണ്ട് മലയാള സിനിമയില്‍ ഒട്ടേറെ ആരാധകരെ സ്വന്തമാക്കിയ നടനാണ് ബാബു ആന്റണി. തന്റെ മകൻ ആര്‍തറിന് ബ്ലാക്ക് ബെല്‍റ്റ് ലഭിച്ച സന്തോഷം പങ്കുവെച്ചിരിക്കുകയാണ് ബാബു ആന്റണി.

വിദേശ വനിതയായ എവിജെനിയ ആണ് ബാബു ആന്റണിയുടെ ഭാര്യ. ആര്‍തര്‍, അലക്സ് എന്നീ രണ്ട് മക്കളാണ് ഇവര്‍ക്കുള്ളത്. മകൻ ആര്‍തറിന് ബ്ലാക്ക് ബെല്‍റ്റ് ലഭിച്ചതില്‍ അഭിമാനമുണ്ട് എന്ന് ബാബു ആന്റണി പറയുന്നു.  ഇത് എനിക്ക് സ്വപ്‍ന സാക്ഷാത്കാരവും അഭിമാനകരവുമായ നിമിഷമാണ് എല്ലാവരുടെയും സ്‍നേഹത്തിനും പിന്തുണയ്‍ക്കും നന്ദി എന്നുമാണ് ബാബു ആന്റണി പറഞ്ഞിരിക്കുന്നത്. ബാബു ആന്റണിയുടെ തന്നെ പരിശീലനത്തിലാണ് ആര്‍തര്‍ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. പവര്‍ സ്റ്റാര്‍ എന്ന സിനിമയിലൂടെ മലയാളത്തില്‍ നായകനായി തിരിച്ചെത്തുകയും ചെയ്യുന്നുണ്ട് ആക്ഷൻ ഹീറോ ബാബു ആന്റണി.