ഭാര്യ വരദ എടുത്ത ഫോട്ടോ പങ്കുവെച്ച് ബാലചന്ദ്ര മേനോൻ.


മലയാളത്തിന്റെ പ്രിയപ്പെട്ട സംവിധായകരില്‍ ഒരാളാണ് ബാലചന്ദ്ര മേനോൻ. സിനിമിയിലെ എല്ലാ മേഖലയിലും ഒരുപോലെ മികവ് കാട്ടിയ ബാലചന്ദ്ര മേനോൻ സാമൂഹ്യമാധ്യമങ്ങളിലും സജീവമാണ്. ബാലചന്ദ്ര മേനോന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപോഴിതാ തന്റെ പുതിയ ഫോട്ടോ പങ്കുവെച്ചിരിക്കുകയാണ് ബാലചന്ദ്ര മേനോൻ.

View post on Instagram

അനന്തം .. അജ്ഞാതം.. അവർണ്ണനീയം .. എന്നാണ് ബാലചന്ദ്ര മേനോൻ ക്യാപ്ഷൻ എഴുതിയിരിക്കുന്നത്. അദ്ദേഹത്തിന്റെ ഭാര്യ വരദയാണ് ഫോട്ടോ എടുത്തിരിക്കുന്നത്. ഒട്ടേറെ പേരാണ് ഫോട്ടോയ്‍ക്ക് കമന്റുകളുമായി എത്തുന്നത്. എന്തായാലും ബാലചന്ദ്ര മേനോന്റെ പുതിയ ഫോട്ടോ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.

എന്നാലും ശരത് എന്ന ചിത്രമാണ് ബാലചന്ദ്ര മേനോൻ ഏറ്റവും ഒടുവില്‍ സംവിധാനം ചെയ്‍തത്.

സമാന്തരങ്ങള്‍ എന്ന തന്റെ ചിത്രത്തിലൂടെ ബാലചന്ദ്ര മേനോൻ മികച്ച നടനുള്ള ദേശീയ പുരസ്‍കാരം നേടിയിട്ടുണ്ട്.