കൊച്ചി: ഷെയ്ൻ നിഗത്തിന്‍റെ വിലക്ക് നീക്കുന്നതിനായുള്ള ഒത്തുതീര്‍പ്പ് ചര്‍ച്ച അടുത്ത തിങ്കളാഴ്ച കൊച്ചിയില്‍ നടക്കും. താരസംഘടന അമ്മയുടേയും പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍റെയും ഭാരവാഹികളാണ് യോഗം ചെരുന്നത്. ഉല്ലാസം സിനിമയുടെ ഡബ്ബിംഗ് പൂര്‍ത്തിയാക്കിയ സാഹചര്യത്തില്‍ ഷെയ്ൻ നിഗത്തിന്‍റെ വിലക്ക് നീക്കണമെന്നാണ് അമ്മ സംഘടനയുടെ ആവശ്യം. 

വെയില്‍, ഖുര്‍ബാനി സിനിമകളുടെ ചിത്രീകരണം എന്ന് തുടങ്ങുമെന്ന് സംബന്ധിച്ച ചര്‍ച്ചയും നടക്കും. അന്ന് തന്നെ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍റെ നിര്‍വ്വാഹക സമിതി യോഗവും ചേരും. ഷെയ്ൻ നിഗത്തിന്‍റെ വിലക്ക് സംബന്ധിച്ച തീരുമാനം  ഈ യോഗത്തിലുണ്ടായേക്കുമെന്നാണ് സൂചന.

പ്രതിഫല തർക്കം മൂലം മുടങ്ങിക്കിടന്ന ഉല്ലാസം സിനിമയുടെ ഡബ്ബിങ് ഏഴുദിവസം സമയമെടുത്താണ് ഷെയിന്‍ പൂർണ്ണമായി പൂർത്തിയാക്കിയത്. ഉല്ലാസം സിനിമയുടെ ഡബ്ബിംഗ് ഉടന്‍ പൂര്‍ത്തിയാക്കുമെന്ന് ഡിസംബർ ഒൻപതിന് നടന്ന അമ്മ യോഗത്തിലാണ് ഷെയ്ന്‍ അറിയിച്ചത്. വെയില്‍,  ഖുര്‍ബാനി സിനിമകളുടെ ചിത്രീകരണവും പൂര്‍ത്തിയാക്കാന്‍ തയ്യാറാണെന്ന് ഷെയ്ന്‍ യോഗത്തെ രേഖാമൂലം അറിയിച്ചിരുന്നു. 
Read More: ഷെയ്ൻ വാക്ക് പാലിച്ചു, ഉല്ലാസത്തിന്റെ ഡബ്ബിങ് പൂർത്തിയാക്കി, ചിത്രം മാർച്ചിൽ റിലീസ്...