Asianet News MalayalamAsianet News Malayalam

'ഭഗവാന്‍ ദാസന്‍റെ രാമരാജ്യം' ആരംഭിച്ചു; സ്വിച്ച് ഓണ്‍ നിര്‍വ്വഹിച്ച് ഷാജി കൈലാസ്

ടി ജി രവി , അക്ഷയ് രാധാകൃഷ്‌ണൻ, ഇർഷാദ് അലി, മണികണ്ഠൻ പട്ടാമ്പി, ശ്രീജിത്ത് രവി തുടങ്ങിയവര്‍ അഭിനയിക്കുന്നു

bhagavan dasante ramarajyam pooja and swith on done in ernakulam shaji kailas
Author
Thiruvananthapuram, First Published Apr 19, 2022, 5:41 PM IST

നവാഗതനായ റഷീദ് പറമ്പില്‍ സംവിധാനം ചെയ്യുന്ന ഭഗവാന്‍ ദാസന്‍റെ രാമരാജ്യം എന്ന സിനിമയുടെ പൂജയും സ്വിച്ച് ഓണും എറണാകുളത്ത് നടന്നു. ഐഎംഎ ഹൌസില്‍ നടന്ന ചടങ്ങില്‍ ഷാജി കൈലാസ് ആണ് സ്വിച്ച് ഓണ്‍ നിര്‍വ്വഹിച്ചത്. സിബി മലയില്‍ ഫസ്റ്റ് ക്ലാപ്പ് അടിച്ചു. റോബിന്‍ റീല്‍സ് പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ റെയ്‌സണ്‍ കല്ലടയില്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ചടങ്ങിൽ  റോബിൻ റീലിസ് പ്രൊഡക്ഷന്‍സിന്‍റെ ലോഗോ നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫൻ പ്രകാശനം ചെയ്‍തു. ചിത്രത്തിന്‍റെ ടൈറ്റില്‍ പോസ്റ്റര്‍ നേരത്തെ പുറത്തെത്തിയിരുന്നു. 

നിരവധി ഹ്രസ്വ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ആളാണ് റഷീദ് പറമ്പില്‍. ഫെബിന്‍ സിദ്ധാര്‍ത്ഥ് ആണ് ചിത്രത്തിന്‍റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. ടി ജി രവി , അക്ഷയ് രാധാകൃഷ്‌ണൻ, ഇർഷാദ് അലി, മണികണ്ഠൻ പട്ടാമ്പി, ശ്രീജിത്ത് രവി, നന്ദന രാജൻ, റോഷ്‌ന ആൻ റോയ് എന്നിവർ പ്രധാന കഥാപത്രങ്ങളെ അവതരിപ്പിക്കുന്നു.

bhagavan dasante ramarajyam pooja and swith on done in ernakulam shaji kailas

 

ഛായാഗ്രഹണം ഷിഹാബ് ഓങ്ങല്ലൂര്‍, എഡിറ്റിംഗ് മിഥുന്‍ കെ ആര്‍, സംഗീത സംവിധാനം വിഷ്‍ണു ശിവശങ്കര്‍, ജിജോയ് ജോര്‍ജ്, ഗണേഷ് മലയത്ത് എന്നിവരുടേതാണ് വരികള്‍, കലാസംവിധാനം സജി കോടനാട്, സൗണ്ട് ഡിസൈന്‍ ധനുഷ് നായനാര്‍, സഹസംവിധാനം വിശാല്‍ വിശ്വനാഥന്‍, എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ രാജീവ് പിള്ളത്ത്, പ്രൊജക്റ്റ് ഡിസൈനർ രജീഷ് ഒറ്റപ്പാലം, മേക്കപ്പ് നരസിംഹ സ്വാമി, വസ്ത്രാലങ്കാരം ഫെമിന ജബ്ബാർ, വിഎഫ്എക്സ് റീല്‍മോസ്റ്റ് സ്റ്റുഡിയോ, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് ആഷിഫ് അലി, പരസ്യകല ബൈജു ബാലകൃഷ്‍ണന്‍, അസ്സോസിയേറ്റ് ഡയറക്ടേഴ്സ് വിശ്വനാഥൻ, വിനയ് ചെന്നിത്തല, അസിസ്റ്റന്റ് ഡയറക്ടേഴ്സ് അരുൺ കെ വാണിയംകുളം, ദിപിൻ ദാസ്, ആദർശ് ബാബു, പൊന്നു ഗന്ധർവ്.

ഇന്ത്യൻ സിനിമയ്ക്ക് നഷ്ടമായ ക്ഷുഭിത യൗവനം; യാഷിനെ പ്രശംസിച്ച് കങ്കണ

പ്രേക്ഷക നിരൂപക പ്രശംസ ഒരുപോലെ നേടി തിറ്ററുകളിൽ ജൈത്ര യാത്ര തുടരുകയാണ് കെജിഎഫ് 2(KGF 2). വൻ സിനിമകളുടെ റെക്കോർഡുകൾ തകർത്താണ് യാഷ് (Yash) ചിത്രത്തിന്റെ ബോക്സ് ഓഫീസ് കുതിപ്പ്. സിനിമ റിലീസായതിന് പിന്നാലെ യാഷിനെയും സംവിധായകൻ പ്രശാന്ത് നീലിനെയും പ്രശംസിച്ച് കൊണ്ട് നിരവധി പേരാണ് രം​ഗത്തെത്തുന്നത്. യാഷിനെ കുറിച്ച് ബോളിവുഡ് താരം കങ്കണ (Kangana Ranaut) പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. അമിതാ ബച്ചനൊപ്പമാണ് യാഷിനെ കങ്കണ ഉപമിച്ചിരിക്കുന്നത്. 

പതിറ്റാണ്ടുകളായി ഇന്ത്യൻ സിനിമയ്ക്ക് നഷ്ടമായ ക്ഷുഭിത യൗവനം എന്നാണ്‌ യാഷിന്റെ ചിത്രം പങ്കുവച്ച് ഇൻസ്റ്റാ​ഗ്രാം സ്റ്റോറിയിൽ കങ്കണ കുറിച്ചത്. എഴുപതുകൾ മുതൽ അമിതാഭ് ബച്ചൻ ബാക്കിവെച്ച ശൂന്യതയാണ് യഷ് നികത്തുന്നതെന്നും കങ്കണ കുറിക്കുന്നു. 

രാം ചരൺ, അല്ലു അർജുൻ, എൻടിആർ ജൂനിയർ, യാഷ് എന്നിവരുടെ ചിത്രങ്ങൾ പങ്കുവച്ച്, ദക്ഷിണേന്ത്യയിലെ സൂപ്പർ താരങ്ങൾ അവരുടെ സംസ്കാരത്തിൽ അടിയുറച്ച് വിശ്വസിക്കുന്നവരാണെന്നും അതാണ് പ്രേക്ഷകരെ കൂടുതൽ ആകർഷിക്കുന്നതെന്നും കങ്കണ മറ്റൊരു സ്റ്റോറിയിൽ കുറിച്ചു.

Follow Us:
Download App:
  • android
  • ios