സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടി നടി ഭാവനയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്. മറ്റൊരാള്‍ക്ക് വരുത്തിവച്ച നഷ്ടം എന്തെന്ന് മനസിലാകണമെങ്കില്‍ അത് സ്വയം അനുഭവിക്കണമെന്ന് എഴുതിയിരിക്കുന്ന ഒരു ഫോട്ടോ പോസ്റ്റ് ആണ് ഇന്‍സ്റ്റഗ്രാമിലൂടെ ഭാവന ഷെയര്‍ ചെയ്തിരിക്കുന്നത്.

"മറ്റൊരാള്‍ക്ക് നിങ്ങള്‍ വരുത്തിയ നഷ്‍ടം നിങ്ങള്‍ക്ക് മനസിലാവില്ല, അതേ കാര്യം നിങ്ങള്‍ അനുഭവിക്കുന്നതുവരെ. അതിനാണ് ഞാന്‍ ഇവിടെയുള്ളത്- കര്‍മ്മ", എന്നാണ് ഭാവന പങ്കുവച്ചിരിക്കുന്ന പോസ്റ്റില്‍ എഴുതിയിരിക്കുന്നത്. സിനിമാരംഗത്തെ ഭാവനയുടെ സുഹൃത്തുക്കളായ സയനോര ഫിലിപ്പ്, മൃദുല മുരളി തുടങ്ങിയവര്‍ പോസ്റ്റിന് പിന്തുണയുമായി എത്തിയിട്ടുണ്ട്.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Mrs June6 🧚🏻‍♀️ (@bhavzmenon) on Sep 17, 2020 at 10:46pm PDT

വിവാഹശേഷം ഭര്‍ത്താവ് നവീനോടൊപ്പം ബംഗളൂരുവിലാണ് ഭാവന. ഒപ്പം കന്നഡ സിനിമകളില്‍ ശ്രദ്ധേയ വേഷങ്ങളില്‍ അഭിനയിക്കുന്നുമുണ്ട് ഭാവന. ശിവരാജ് കുമാര്‍ നായകനാവുന്ന ബിഗ് ബജറ്റ് ചിത്രം ഭജറംഗി 2ല്‍ ഭാവന പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഡാര്‍ലിംഗ് കൃഷ്‍ണ നായകനാവുന്ന ശ്രീകൃഷ്ണ അറ്റ് ജിമെയില്‍ ഡോട്ട് കോം എന്ന ചിത്രത്തിലും ഭാവനയുണ്ട്. സംവിധായകന്‍ സലാം ബാപ്പുവാണ് ഈ ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്.