ഇന്ത്യയില്‍ ആമസോണ്‍ പ്രൈമിന്‍റെ ഡയറക്ട് ഒടിടി റിലീസ് ആയിരുന്നു ചിത്രം

പൃഥ്വിരാജിനെ (Prithviraj) നായകനാക്കി രവി കെ ചന്ദ്രന്‍ (Ravi K Chandran) സംവിധാനം ചെയ്‍ത 'ഭ്രമ'ത്തിന്‍റെ (Bhramam) ടെലിവിഷന്‍ പ്രീമിയര്‍ ഇന്ന് ഏഷ്യാനെറ്റില്‍. വൈകിട്ട് 4 മണിയാണ് പ്രദര്‍ശന സമയം. ശ്രീറാം രാഘവന്‍റെ സംവിധാനത്തില്‍ 2018ല്‍ പുറത്തിറങ്ങിയ ബോളിവുഡ് ചിത്രം 'അന്ധാധുനി'ന്‍റെ റീമേക്ക് ആണ് ചിത്രം. ശരത്ത് ബാലനാണ് മലയാളത്തിലെ സംഭാഷണങ്ങള്‍ ഒരുക്കിയിരിക്കുന്നത്. 

പൃഥ്വിരാജിനൊപ്പം ഉണ്ണി മുകുന്ദന്‍, മംമ്ത മോഹന്‍ദാസ്, റാഷി ഖന്ന, ശങ്കര്‍, ജഗദീഷ്, അനന്യ, സ്‍മിനു സിജോ, അനീഷ് ഗോപാല്‍, സുധീര്‍ കരമന, രാജേഷ് ബാബു, നന്ദന വര്‍മ്മ, ലീല സാംസണ്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു. മലയാളത്തില്‍ നിന്നുള്ള ആദ്യ ഹൈബ്രിഡ് റിലീസ് ആയി 2021 ഒക്ടോബര്‍ 7നാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തിയത്. ഇന്ത്യയില്‍ ആമസോണ്‍ പ്രൈം വീഡിയോയിലൂടെ ഡയറക്ട് ഒടിടി റിലീസ് ആയി എത്തിയ ചിത്രം ജിസിസി ഉള്‍പ്പെടെയുള്ള ചില വിദേശ മാര്‍ക്കറ്റുകളില്‍ തിയറ്റര്‍ റിലീസും ആയിരുന്നു. 

വയാകോം 18 സ്റ്റുഡിയോസ്, എപി ഇന്‍റര്‍നാഷണല്‍ എന്നീ ബാനറുകളിലാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. രവി കെ ചന്ദ്രന്‍ തന്നെയാണ് ഛായാഗ്രഹണവും നിര്‍വ്വഹിച്ചിരിക്കുന്നത്. എഡിറ്റിംഗ് ശ്രീകര്‍ പ്രസാദ്, സംഗീതം ജേക്സ് ബിജോയ്,