സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ ഇടിവ് രേഖപ്പെടുത്തി, പവന് 240 രൂപ കുറഞ്ഞു. ഇതോടെ ഒരു പവൻ സ്വർണത്തിന് 1,11,720 രൂപയായി. പശ്ചിമേഷ്യൻ സംഘർഷങ്ങളും യുഎസ് ഫെഡറൽ റിസർവ് തീരുമാനങ്ങളുമാണ് സ്വർണത്തിന്റെ ഭാവി വിലയെ സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങൾ.

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ ഇടിവ്. ഇന്നലത്തെ വിലയിൽ നിന്ന് ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ കേരളത്തിൽ 22 കാരറ്റ് 1 പവൻ സ്വർണത്തിന്റെ വില 1,11,720 രൂപയായി. 22 കാരറ്റ് 1 പവൻ സ്വർണം ഇപ്പോൾ 13, 965 രൂപക്കാണ് വ്യാപരം നടക്കുന്നത്. ഇക്കഴിഞ്ഞ മെയ് 7 ന് വൈകുന്നേരമാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ സ്വർണ വില രേഖപ്പെടുത്തിയിരുന്നത്. അന്ന് ഒരു പവൻ സ്വർണത്തിന് 1,12,200 രൂപയായിരുന്നു വില. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില രേഖപ്പെടുത്തിയത് മെയ് 5 ന് ആയിരുന്നു. 1,09,400 രൂപയായിരുന്നു ഒരു പവന്റെ വില.

Add Asianetnews as a Preferred SourcegooglePreferred

ഈ മാസത്തെ സ്വർണ വില ഒറ്റനോട്ടത്തിൽ

മെയ് 1- രാവിലെ 1,11,720 രൂപ ( ഈ മാസത്തെ ഏറ്റവും ഉയർന്ന വില)| ഉച്ചക്ക് 1,10,280 രൂപ, വൈകീട്ട് 1,09,720 രൂപ

മെയ് 2- 1,10,680 രൂപ

മെയ് 3- 1,10,680 രൂപ

മെയ് 4- രാവിലെ 1,10,680 രൂപ| ഉച്ചയ്ക്ക് 1,09,720 രൂപ

മെയ് 5- 1,09,400 ( ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില)

മെയ് 6- രാവിലെ 1,10,960 രൂപ, ഉച്ചയ്ക്ക് 1,11,560 രൂപ

മെയ് 7- രാവിലെ 1,11,800 രൂപ| ഉച്ചയ്ക്ക് 1,12,200 രൂപ

മെയ് 8- 1,11,960 രൂപ

മെയ് 9- 1,11,720 രൂപ

സ്വർണവിലയിൽ ഈ ട്രെൻഡ് എത്രകാലം തുടരും?

സ്വർണവിലയിൽ ഇപ്പോഴുണ്ടായിക്കൊണ്ടിരിക്കുന്ന ചാഞ്ചാട്ടം ഇനി എത്ര കാലം തുടരുമെന്നതാണ് ഇപ്പോൾ ഉറ്റുനോക്കപ്പെടുന്നത്. പശ്ചിമേഷ്യയിലെ യുദ്ധം ഇനിയും നീളുകയും അതുവഴി ആഗോള സാമ്പത്തിക മാന്ദ്യത്തിലേക്കുള്ള സാഹചര്യമുണ്ടാവുകയും ചെയ്താൽ നിക്ഷേപകരെല്ലാം കൂട്ടത്തോടെ സ്വർണത്തെ ആശ്രയിക്കും. നിലവിൽ ഡോളറിന്റെ കരുത്തും പലിശ നിരക്കുകളുമാണ് നിക്ഷേപകരുടെ കണക്കുകൂട്ടലുകളെ നിയന്ത്രിക്കുന്നത്. യുഎസ് ഫെഡറൽ റിസർവ് പലിശ നിരക്ക് കുറയ്ക്കാൻ തീരുമാനിച്ചാൽ മാത്രമേ സ്വർണ്ണവിലയിൽ ഇനി ഒരു കയറ്റമുണ്ടാവുകയുള്ളൂവെന്നാണ് അനുമാനം.